വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം; അഞ്ച് പേർക്ക് പരിക്ക്

കൊച്ചി : മൂവാറ്റുപുഴയില്‍  കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. തൊടുപുഴ അല്‍ അസര്‍ കോളേജിലെ വിദ്യാർത്ഥികളാണ് മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ അപകടത്തില്‍പ്പെട്ടത്. ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ടുപേരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൊടുപുഴ – മൂവാറ്റുപുഴ റോഡിലൂടെ സഞ്ചരിക്കവെ കാർ വലിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തൊടുപുഴ അൽ അസ്ഹർ കോളേജിലെ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ വിദഗ്ത ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെക്ക് മാറ്റി.

അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാർ പൂർണ്ണമായും തകർന്നിരുന്നതിലാൽ മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തിയാണ് കാർ വെട്ടിപ്പെളിച്ച് വിദ്യാർത്ഥകളെ പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആയുഷ് മരണപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News