26 C
Kottayam
Saturday, June 6, 2026

ശബരിമലയിൽ ഭക്തജനത്തിരക്ക് ; ദർശന സമയത്തിൽ മാറ്റം

Must read

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദർശന സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് മുതൽ ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും. നേരത്തെ രാവിലത്തെ ദർശന സമയവും രണ്ട് മണിക്കൂർ കൂട്ടിയിരുന്നു. ക്യു നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് സമയക്രമം മാറ്റിയത്. ഇന്ന് 62 ആയിരം  പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. ഇന്നലെ 76ആയിരം പേർ ദർശനം നടത്തിയിരുന്നു.സീസണിൽ ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത് ഇന്നലെയായിരുന്നു. 

ശബരിമല ശുചീകരണത്തിന് പൊലീസ് തുടങ്ങിയ പുണ്യം പൂങ്കാവനത്തിന് ബദലുമായി  തിരുവിതാങ്കൂർ ദേവസ്വം ബോർഡിൻറെ പവിത്രം ശബരിമല പദ്ധതി. ദേവസ്വം ബോർഡ് നീക്കം പുണ്യം പൂങ്കാവനം പദ്ധതിയെ പിന്നോട്ടടിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. 2011ലാണ് ശബരിമലയിലെ മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ സർക്കാർ വകുപ്പുകളെയും ഭക്തരെയും സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ച് പുണ്യം പൂങ്കാവനം പദ്ധതി  തുടങ്ങിയത്. കേരള പൊലീസ് തുടക്കമിട്ട പദ്ധതി പെട്ടെന്ന് തന്നെ ശ്രദ്ധയാകർശിച്ചു. ഫലപ്രാപ്തി കണക്കിലെടുത്ത്  കൂടുതൽ ഇടങ്ങിലേക്ക് വ്യാപിക്കാൻ തുടങ്ങുമ്പോഴാണ് ബദൽ പദ്ധതിയുമായി  ദേവസ്വം ബോർഡ് എത്തുന്നത്.  ഇതോടെ പുണ്യം പൂങ്കാവനത്തിൽ പങ്കാളികളായിരുന്ന ദേവസ്വം ജീവനക്കാർക്ക് പവിത്രം ശബരിമലക്ക് ഒപ്പം പ്രവർത്തിക്കേണ്ടി വരും.

സന്നിധാനം , പമ്പ, നിലയ്ക്കൽ,   എന്നിവടങ്ങൾ കൂടാതെ 12 ഇടത്താവളങ്ങളിലായാണ് പവിത്രം ശബരിമല നടപ്പാക്കുന്നത്. നിലവിലെ ദേവസ്വം കരാർ തൊഴിലാളികളായ വിശുദ്ധ സേനയുമായി സഹകരിച്ചാകും പ്രവർത്തനം.  അതേസമയം ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നുംഎല്ലാവരെയും ഉൾക്കൊള്ളിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week