24.3 C
Kottayam
Saturday, June 6, 2026

എസ്.എഫ്.ഐക്കാരന്റെ കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Must read

ഇടുക്കി: ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറില്‍ ജോജോയാണ് അറസ്റ്റിലായത്. തൊടുപുഴയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയാണ് ഇയാള്‍. സംഭവത്തിന് ശേഷം ഓടി രക്ഷപെടുന്നതിനിടെ പോലീസുകാരാണ് ജെറിലിനെ പിടികൂടിയത്.

അതേസമയം, അക്രമണത്തില്‍ പങ്കെടുത്തത് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അഞ്ച് യൂത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അഞ്ച് കെഎസ്യു പ്രവര്‍ത്തകരും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ ആക്രമിച്ചതെന്നാണ് സൂചന.

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി സാങ്കേതിക സര്‍വകലാശാല. വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീയാണ് ഇക്കാര്യം അറിയിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ്, അക്കാഡമിക് ഡീന്‍ ഡോ സാദിഖ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ സഞ്ജീവ് ജി, ഡോ. വിനോദ് കുമാര്‍ ജേക്കബ് എന്നിവരടങ്ങുന്ന സര്‍വകലാശാലാ ഉന്നതാധികാര സംഘം കോളജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കോളജിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സര്‍വകലാശാല നിര്‍ദേശിച്ചു.

- Advertisement -

ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ആക്രമണത്തെ ന്യായീകരിക്കില്ലെന്നും ടോണി തോമസ് പറഞ്ഞു.

- Advertisement -

ആക്രമണത്തിന് പിന്നില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് കെഎസ്യു ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. അതേസമയം, ആക്രമണത്തിന് പിന്നില്‍ പ്രാദേശിക യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയാണെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് നിഖില്‍ ആക്രമണം നടത്തിയതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week