മഹാരാജാസ് കോളജില്‍ സംഘര്‍ഷം; കെ.എസ്.യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിച്ചു

കൊച്ചി: ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെഎസ്യു പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന്റെയും മറ്റും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കെഎസ്യു പ്രവര്‍ത്തകന്റെ തല പൊട്ടി രക്തം ഒഴുകുന്നതും മറ്റും വീഡിയോയില്‍ വ്യക്തമാണ്. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കോളജില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി ധീരജ് രാജശേഖരനാണ് ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കുത്തേറ്റു മരിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജില്‍ തര്‍ക്കമുണ്ടായിരുന്നു.

തുടര്‍ന്ന് ക്യാംപസിന് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥികളെ ഇയാള്‍ ആക്രമിച്ചത്. നിഖില്‍ പൈലി കൈവശം ആയുധം കരുതിയിരുന്നതായാണ് സൂചന. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News