പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

രംഗറെഡ്ഡി: തെലുങ്കാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രംഗറെഡ്ഡിയിലാണ് സംഭവം. സാദാപ്പള്ളി സായ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.

വേറെയും കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ ജയിലിലായിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങി വനസ്താലിപുരത്ത് ഒരു ചായക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഇവിടെ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്.

ജൂലൈ 14ന് പെണ്‍കുട്ടി തനിച്ചാണെന്ന് മനസിലാക്കിയ സായ്കുമാര്‍, സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News