27.5 C
Kottayam
Sunday, June 7, 2026

‘മുകേഷിനെ നിങ്ങളെന്തടിസ്ഥാനത്തിലാണ് എന്റെ റൂമിൽ തിരഞ്ഞത്? ലക്ഷ്മി റായുടെ ചോദ്യം’

Must read

കൊച്ചി:മലയാള സിനിമയിൽ വർഷങ്ങളായി തുടരുന്ന നടനാണ് മുകേഷ്. രാഷ്ട്രീയത്തിലേക്കിറങ്ങിയ ശേഷം സിനിമകളിൽ പഴയത് പോലെ സജീവമല്ലെങ്കിലും ഇന്നും മുകേഷ് ജനപ്രിയനാണ്. നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകളിൽ മുകേഷ് അഭിനയിച്ചു. ​

ഗോഡ്ഫാദർ ഇൻ ഹരിഹർന​ഗർ തുടങ്ങിയ സിനിമകളെല്ലാം മലയാളത്തിലെ ജനപ്രിയ സിനിമകളായി ഇന്നും നിലനിൽക്കുന്നു. നായകനായി അധികകാലം മുകേഷ് സിനിമകളിൽ നിലനിന്നിട്ടില്ല. വളരെ പെട്ടെന്ന് തന്നെ ക്യാരക്ടർ റോളുകളിലേക്ക് മുകേഷ് മാറി.

മലയാള സിനിമാ ലോകത്തെ കഥകൾ‌ പറയുന്നതിൽ മിടുക്കനുമാണ് മുകേഷ്. നിരവധി താരങ്ങളുമായി അടുത്ത സൗഹൃദം മുകേഷിനുണ്ട്. ഇവരെക്കുറിച്ചുള്ള കഥകൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ഇത്തരത്തിൽ രസകരമായ പല കഥകളും അദ്ദേഹം പങ്കുവെച്ചു.

- Advertisement -
Mukesh

ഇപ്പോഴിതാ പ്രിയദർശൻ സംവിധാനം ചെയ്ത അറബിയും ഒട്ടകവും എന്ന സിനിമയിലെ അനുഭവ കഥ പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. മോഹൻലാൽ, മുകേഷ്, ഭാവന, ലക്ഷ്മിറായ്, ഇന്നസെന്റ് തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന വേഷം ചെയ്തത്.

- Advertisement -

‘ഒരു ദിവസം രാവിലെ പ്രിയൻ പറഞ്ഞു മരുഭൂമിയിൽ രാവിലെ നല്ല ഭം​ഗിയായിരിക്കും ആദ്യ ഷോട്ട് 8.30ന് എടുക്കാം. ഇവിടെ നിന്ന് ഏഴ് മണിക്ക് മേക്കപ്പ് ചെയ്ത് ഇറങ്ങിയാൽ മതിയെന്ന്. അവിടെ നല്ല ജിമ്മാണ്. മരുഭൂമിയിൽ പോവുകയല്ലേ എന്ന് കരുതി ഞാൻ രാവിലെ അഞ്ച് മണിക്ക് ജിമ്മിൽ പോയി’

Mukesh

‘ഈ സമയത്ത് നടന്നതാണ് കഥ. എന്റെ അസിസ്റ്റന്റും മേക്കപ്പ്മാനുമായ പട്ടാമ്പി രാജൻ രാവിലെ വന്ന് വിളിച്ചു. കോളിം​ഗ് ബെല്ലടിച്ചിട്ടും ഡോർ തുറന്നില്ല. ഇത്രയും കോളിം​ഗ് ബെല്ലടിച്ചിട്ടും ഒരിക്കലും തുറക്കാതിരുന്നിട്ടില്ല. എന്തോ സീരിയസാണെന്ന് കരുതി പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനോട് പറ‍ഞ്ഞു’

‘അവർ നേരെ മോഹൻലാലിന്റെ മുറിയിൽ ചെന്നു. മുകേഷുണ്ടോ ഇവിടെയെന്ന് ചോദിച്ചു, ഇല്ലെന്ന് പറ‍ഞ്ഞു. ലക്ഷ്മി റായുടെ റൂമിൽ ചെന്നു. ലക്ഷ്മി റായോട് ചോദിക്കുന്നതിന് മുമ്പ് മുറിയിൽ എത്തി നോക്കി. മുകേഷേട്ടൻ ഇവിടെ വന്നോ എന്ന് ചോദിച്ചു. മുകേഷ് സാറെന്തിനാണ് ഇവിടെ വരുന്നത്? ലൊക്കേഷനില്ലേയെന്ന് ലക്ഷ്മി റായ്. ഭാവനയുടെ റൂമിൽ ചെന്നു. അവിടെയില്ല. എല്ലാവരുടെയും റൂമിൽ ചെന്നു’

- Advertisement -

‘ഹോട്ടൽ മാനേജരോട് പറഞ്ഞു. എന്തോയൊരു ആക്സിഡന്റ് സംഭവിച്ചിട്ടുണ്ട്, അബോധാവസ്ഥയിലായിരിക്കാം അല്ലെങ്കിൽ മരിച്ചിരിക്കാമെന്ന്. ഹോട്ടൽ‌ മാനേജർ വന്ന് ഡോറിൽ തട്ടി. മൂന്ന് പ്രാവശ്യം വിളിച്ചിട്ടും തുറക്കാതായതോടെ വാതിൽ ചവിട്ടിപ്പൊളിക്കാൻ തീരുമാനിച്ചു. അപ്പോൾ പിറകിൽ കൂടെ ഞാൻ വന്ന് നിൽക്കുന്നു. എനിക്ക് മനസ്സിലാവുന്നില്ല’

‘മോഹൻലാൽ നോക്കിയപ്പോൾ എന്നെ കണ്ടു. മോഹൻലാൽ ഇങ്ങനെയൊരു കാര്യം കൈയിൽ കിട്ടിക്കഴിഞ്ഞാൽ അത് വെച്ച് പൊലിപ്പിക്കും. മരിച്ച് കഴിഞ്ഞാൽ ഹോട്ടലിന്റെ ഭാ​ഗത്ത് നിന്ന് ഒരു പേയ്മെന്റ് കൊടുക്കുമോ എന്ന് മാനേജരോട് മോഹൻലാൽ’

‘അപ്പോഴേക്കും പിറകിൽ നിന്ന് ഞാൻ വന്നു. കുറേപേർ ചിരിക്കുന്നു, കുറേ പേർ എന്താ കാര്യമെന്ന് ചോദിക്കുന്നു. ലക്ഷ്മി റായ്ക്ക് ഒറ്റക്കാര്യമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. നിങ്ങളെന്റെ മുറിയിൽ പോയി കട്ടിലിലും അലമാരയിലും നോക്കിയല്ലോ അതെന്തടിസ്ഥാനത്തിലാണെന്ന്’

കുന്തം പോയാൽ കുടത്തിലും തപ്പണല്ലോയെന്ന് പ്രൊഡക്ഷൻ കൺട്രോൾ പറഞ്ഞു. ഇത് എല്ലാവരിലും ചിരി പടർത്തിയെന്നും മുകേഷ് ഓർത്തു. 2011 ലാണ് അറബിയും ഒട്ടകവും എന്ന സിനിമ റിലീസ് ചെയ്യുന്നത്. സിനിമ വലിയ വിജയമായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week