27.5 C
Kottayam
Sunday, June 7, 2026

മോഹന്‍ലാലിന്റെ ചവിട്ട് കൊണ്ട് ബോധം പോയി; ആശുപത്രിയില്‍ എത്തിച്ചതിന്റെ ബില്ല് വരെ അദ്ദേഹം കൊടുത്തുവെന്ന് നടന്‍

Must read

കൊച്ചി:സിനിമയിലെ സംഘട്ടനമൊക്കെ ഒര്‍ജിനലാണോ എന്ന സംശയം പലര്‍ക്കും ഉണ്ട്. എന്നാല്‍ എല്ലാം ഒരു ടൈമിങ്ങിന്റെ പുറത്ത് നടക്കുന്നതാണെന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. അതേ സമയം ടൈമിങ് തെറ്റിയാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് പോലും പരിക്ക് പറ്റുന്ന മേഖല കൂടിയാണ് ആക്ഷന്‍ രംഗങ്ങള്‍. പലതവണ തനിക്കങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് പുന്നപ്ര അപ്പച്ചന്‍.

ഒരുവിധം എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ ഏറ്റവും നല്ല ഇടി കിട്ടിയത് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നാണെന്നാണ് അപ്പച്ചന്‍ പറയുന്നത്. വിയ്‌നാറ്റം കോളനി എന്ന സിനിമയില്‍ നടി കനകയുമായിട്ട് വഴക്ക് കൂടുന്നൊരു സീനിലാണ്. അന്ന് ശരിക്കും ഇടി കിട്ടിയിരുന്നതായിട്ടാണ് നടന്‍ പറയുന്നത്.

- Advertisement -

അന്ന് ആയോധനവിദ്യയില്‍ പ്രഗ്ഭനായ ഗോപാലഗുരുക്കളുടെയും നസീര്‍ സാറിന്റെ കൂടെ ഉണ്ടായിരുന്ന ത്യാഗരാജന്‍ സാറിനൊപ്പവുമൊക്കെ ഞാന്‍ ഫൈറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഷോര്‍ട്ട് എടുക്കുന്ന കൃത്യ സമത്ത് മാറി കൊടുത്തില്ലെങ്കില്‍ ചവിട്ട് ശരീരത്തിനിട്ട് തന്നെ കിട്ടും. അങ്ങനെയാണ് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നുമൊരു ചവിട്ട് കൊള്ളുന്നത്.

- Advertisement -
 appachan

പിന്‍ഗാമി എന്ന സിനിമയിലെ ഒരു സീനില്‍ മോഹന്‍ലാല്‍ എന്നെ ചവിട്ടുകയാണ്. ടൈംമിങ്ങ് തെറ്റിയതോടെ എനിക്ക് മാറാന്‍ സാധിച്ചില്ല. ഇതോടെ ലാലിന്റെ ചവിട്ട് എന്റെ നെഞ്ചില്‍ തന്നെ കൊണ്ടു. നല്ലൊരു ചവിട്ടായിരുന്നു. ഞാന്‍ പെട്ടെന്ന് ബോധംക്കെട്ട് വീണു.

അദ്ദേഹത്തിന് ഷെയര്‍ ഉള്ള കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എന്നെ പ്രവേശിപ്പിച്ചു. അപ്പച്ചന്‍ എനിക്ക് പ്രിയപ്പെട്ട ആളാണ്, കാര്യമായ ചികിത്സ കൊടുക്കണമെന്ന് ലാല്‍ ആശുപത്രിക്കാരോട് പറഞ്ഞിരുന്നു.

അന്ന് ഇസിജി ഒക്കെ എടുത്ത് നോക്കി, ഏകദേശം അന്നത്തെ കാലത്ത് ഒന്‍പതിനായിരം രൂപ എങ്ങാനും ആശുപത്രിയിലെ ഒരു ദിവസത്തെ ബില്‍ ആയി. പക്ഷേ എന്റെ കൈയ്യില്‍ നിന്നും കാശ് വാങ്ങിയില്ല. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ലാല്‍ അങ്ങനൊരു സഹായം ചെയ്തതെന്നാണ് അപ്പച്ചന്‍ പറയുന്നത്.

- Advertisement -

ശക്തി എന്ന സിനിമയിലും ഇതുപോലൊരു സംഭവമുണ്ടായി. ആ ചിത്രത്തില്‍ പലിശ പിരിക്കുന്ന ആളാണ് ഞാന്‍. അന്ന് ലാല്‍ ശരിക്കും ഇടിച്ചു. ആ സമയത്ത് ഞാന്‍ കുറേ അഡ്ജസ്റ്റ്‌മെന്റ് ചെയ്തിരുന്നു. എന്നാല്‍ ഫറോക് കോളേജിന് അടുത്ത് നിന്നും ഒരു പുഴയിലേക്ക് എന്നെ വലിച്ചെറിയുന്നൊരു സീനുണ്ട്. ആ പുഴയില്‍ കുറേ കുറ്റിയൊക്കെ ഉണ്ടായിരുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഇരുന്ന് സംസാരിക്കാന്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല.

 appachan

നടന്‍ അടിക്കാന്‍ വരുമ്പോള്‍ ഇങ്ങോട്ട് മാറണം, അങ്ങോട്ട് മാറണമെന്നൊക്കെ സ്റ്റണ്ട് മാസ്റ്റര്‍ പറഞ്ഞ് തരും. പക്ഷേ ടൈമിങ്ങില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ചിലപ്പോള്‍ ആ സീന്‍ കൂടുതല്‍ നന്നാക്കാന്‍ വേണ്ടി മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ എന്തെങ്കിലും ചെയ്യുന്നതുമാവാം. മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടിയിട്ടുണ്ടെങ്കിലും മമ്മൂട്ടിയില്‍ നിന്നും അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.

അദ്ദേഹത്തിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഘട്ടനരംഗം ഇല്ലായിരുന്നുവെന്നാണ് അപ്പച്ചന്‍ പറയുന്നത്. സീന്‍ റെഡിയാവാന്‍ വേണ്ടി കൂടെ നില്‍ക്കുന്നവരെയൊന്നും താരങ്ങള്‍ ശ്രദ്ധിച്ചെന്ന് വരില്ല. അങ്ങനെയാണ് അടി കിട്ടുന്നത്. നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ രക്ഷപ്പെട്ട് പോവാം എന്നുള്ളതേയുള്ളു. ഒരു ഞാണിന്മേല്‍ കളിയാണ്.

ഇക്കാര്യത്തില്‍ തമിഴ്‌നാട്ടിലെ സ്റ്റ്ണ്ട് ചെയ്യുന്നവരെ സമ്മതിക്കണം. അവര്‍ക്ക് വീണാലും മുറിവ് പറ്റിയാലുമൊന്നും കുഴപ്പമില്ല. കാരണം അങ്ങനെ സംഭവിച്ചാല്‍ അതിനൊക്കെ ബാറ്റ കൂടുതലായി കിട്ടും. ചില്ല് പൊട്ടിച്ച് ബൈക്ക് ഓടിക്കണോ എന്നൊക്കെയാണ് അവര്‍ ചോദിക്കാറുള്ളത്. കാരണം ശമ്പളം ഇരട്ടിയായി കിട്ടും. അവര്‍ക്ക് മുറിവ് പ്രശ്‌നമല്ലെന്നാണ് നടന്‍ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week