27.6 C
Kottayam
Thursday, June 4, 2026

ഒമിക്രോൺ തരംഗം: ‘ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം’; നിർദ്ദേശങ്ങളുമായി കെജിഎംസിടിഎ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ (Omicron) തരം​ഗം രൂക്ഷമാകാനുള്ള സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഒമിക്രോണ്‍ – ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം എന്ന് കെജിഎംസിടിഎ (KGMCTA) ആവശ്യപ്പെട്ടു. പേറിഫറൽ ആശുപത്രികൾ ചികിത്സയ്ക്കായി ശക്തിപ്പെടുത്തണമെന്നും പൊതുജനങ്ങൾക്ക് ഇടയിൽ സർവയലൻസ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു.

കൊവിഡ് പകർച്ചവ്യാധി ഇതിനകം തന്നെ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് കനത്ത വെല്ലുവിളി ആയിട്ടുണ്ട്. താറുമാറായ നോൺ കൊവിഡ് ചികിത്സകളും മെഡിക്കൽ വിദ്യാഭ്യാസവും ഗവേഷണങ്ങളും  കരകയറി വരുന്ന അവസ്ഥയിലാണ് ഒമിക്രോൺ വെല്ലുവിളി സൃഷ്ടിക്കുന്നത്. മെഡിക്കൽ  കോളജുകളെ വീണ്ടും കൊവിഡ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പാവപെട്ട  ജനങ്ങളുടെ ജീവിതം ദുരിതത്തിലേക്ക് തള്ളിയിടുന്നതിനും മരണവർദ്ധനവിന് ഇടയാക്കുകയും ചെയ്യുമെന്ന് കെജിഎംസിടിഎ ആശങ്കപ്പെടുന്നു.

- Advertisement -

ഈ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജുകളിൽ അനുയോജ്യമായ രോഗി പരിചരണവും അക്കാദമിക് പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കെജിഎംസിടിഎ മുന്നോട്ടുവെച്ചത്.

- Advertisement -

1. മൾട്ടിഡിസിപ്ലിനറി ക്രിട്ടിക്കൽ കെയർ ആവശ്യമുള്ള കോവിഡ് കേസുകൾ മാത്രമേ മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കേണ്ടതുള്ളൂ. ബാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്, ഇനിപ്പറയുന്നവ ഉറപ്പാക്കേണ്ടതാണ്  
• പെരിഫെറൽ ആശുപത്രികൾ ശക്തിപ്പെടുത്തണം.
ജില്ലാ ആശുപത്രികളിലെ ഐസിയുകളും മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഓൺലൈൻ പിന്തുണയോടെ ഉപയോഗിക്കണം.
• ഹോംകെയർ ശക്തിപ്പെടുത്തണം
• ടെലിമെഡിസിൻ സേവനങ്ങൾ ശക്തിപ്പെടുത്തണം

2. മെഡിക്കൽ വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പിജി വിദ്യാർത്ഥികൾക്ക്  , കഴിഞ്ഞ രണ്ട് വർഷം അവരുടെ കോഴ്സ് ദൈർഘ്യത്തിന്റെ ഗണ്യമായ അനുപാതം (2/3 വരെ) നഷ്ടപ്പെട്ടിട്ടുണ്ട് . ആവശ്യത്തിന് പരിശീലനം ലഭിക്കാതെയായിരിക്കും അവർ പുറത്തിറങ്ങുന്നത് ., ഇത് ഒരു മെഡിക്കൽ ദുരന്തത്തിന് കാരണമാകും. മെഡിക്കൽ കോളേജുകളിലെ കോവിഡ് ഇതര സേവനങ്ങൾ ഒരുരീതിയിലും വിട്ടുവീഴ്ച ചെയ്യരുത്.

3. സിഎസ്ടിഎൽസി, സിഎഫ്ടിഎൽസി എന്നിവിടങ്ങളിൽ  മെഡിക്കൽ കോളേജ് ഫാക്കൽറ്റികളെ  പോസ്റ്റ് ചെയ്യരുത്.

- Advertisement -

4. അനാവശ്യമായ റെഫറലുകൾ മെഡിക്കൽ കോളേജിലേക്ക് ഉണ്ടാകാതിരിക്കാൻ  റെഫറൽ ഡിഎസ്ഒ, ജിഎച്ച് അല്ലെങ്കിൽ ടിഎച്ച്ക്യുകളിലൂടെ ആയിരിക്കണം , ശക്തമായ  ബാക്ക് റെഫറൽ സിസ്റ്റവും  ആവശ്യമാണ്.

5. ടെസ്റ്റിംഗിന്റെ എണ്ണം കൂടുതലായിരിക്കാൻ പോകുന്നതിനാൽ ആന്റിജൻ ടെസ്റ്റിംഗ് പുനരാരംഭിക്കുന്നത് പരിഗണിക്കണം

6. കമ്മ്യൂണിറ്റി തലത്തിൽ  ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളുടെ സർവൈലൻസ്   നടത്തണം

സാധാരണ ജനങ്ങൾക്ക് ലഭിക്കേണ്ട നോൺ കൊവിഡ് ചികിത്സകൾ ലഭിക്കാതിരുക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനും മെഡിക്കൽ വിദ്യാഭ്യാസം താറുമാറാകാതിരിക്കാനും ഉള്ള നടപടികൾ  എത്രെയും വേഗം  എടുക്കണം എന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week