31.1 C
Kottayam
Sunday, November 24, 2024

ഡല്‍ഹിയിലും ഒമിക്രോണ്‍; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി

Must read

ന്യൂഡല്‍ഹി: ഡല്‍ഹിയിലും കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം അഞ്ചായി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ 11 പേരുടെ പരിശോധനാ ഫലത്തില്‍ ഒരാളുടേതാണ് പോസിറ്റീവായത്. ഇയാളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രത്യേകം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

അതേസമയം, ആറു പേരുടെ പരിശോധനാ ഫലവും ഇനി വരാനുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ 20 പരിശോധനാ കൗണ്ടര്‍ ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

സിംബാബ്വേയില്‍നിന്ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 കാരനും ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്ന് ഡല്‍ഹി വഴി മുംബൈയിലെത്തിയ 33 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ കഴിഞ്ഞയാഴ്ച രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

B.1.1.529 എന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷിയും രോഗസങ്കീര്‍ണതയും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിശോധന വൈകിപ്പിക്കരുതെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

‘ഈ വകഭേദം സമയബന്ധിതമായി കണ്ടെത്തുന്നത് അതിന്റെ വ്യാപനം തടയുന്നതിന് അത്യന്താപേക്ഷിതമാണ്. ചുമ, തൊണ്ട വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളൊന്നും അവഗണിക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക…’ – പൂനെയിലെ അപ്പോളോ ഡയഗ്‌നോസ്റ്റിക്കിലെ കണ്‍സള്‍ട്ടന്റ് പാത്തോളജിസ്റ്റായ ഡോ. നിരഞ്ജന്‍ നായിക് പറയുന്നു.

ഈ വേരിയന്റിന് നിരവധി മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍ വാക്സിനുകള്‍ ഫലപ്രദമാകില്ലെന്ന തരത്തില്‍ പറയപ്പെടുന്നു. എന്നാല്‍ ഇതിന് മതിയായ ഡാറ്റ ഇല്ലെന്ന് അദ്ദേഹം പറയുന്നു. സാമൂഹിക അകലം പാലിക്കല്‍, മുഖംമൂടി ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന നടത്തുക എന്നിങ്ങനെയുള്ള എല്ലാ കൊവിഡ്-ഉചിതമായ നടപടികളും പാലിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

‘ഒമിക്രോണ്‍ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണ്. ഇത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ‘ആശങ്കയുടെ വകഭേദം’ എന്നറിയപ്പെടുന്നു. ഇത് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ വേരിയന്റ് ബാധിച്ചവരില്‍ ക്ഷീണം, തൊണ്ട വേദന, ശരീര വേദന, നേരിയ പേശി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തന്നെ സുഖം പ്രാപിക്കാനാകും…’- പൂനെയിലെ അപ്പോളോ സ്‌പെക്ട്ര ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. സഞ്ജയ് നഗര്‍കര്‍ പറയുന്നു.

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, രോഗികളില്‍ നിന്ന് അകന്നു നില്‍ക്കുക, യാത്രകളും തിരക്കേറിയ സ്ഥലങ്ങളും ഒഴിവാക്കുക, പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക എന്നിവയാണ് ഇതില്‍ നിന്നും സംരക്ഷിക്കാനുള്ള പ്രധാന മാര്‍ഗമെന്നും അദ്ദേഹം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വനിതാ എസ്‌പിയെ പീഡിപ്പിച്ച കേസ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ: പീഡനക്കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.മുരുകനെതിരെ ചെന്നൈ സൈദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളിയതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ...

മലയാളി യുവതിക്ക് യുകെയില്‍ ജയില്‍ ശിക്ഷ., കോടതിവിധി കാറിടിച്ച് 62 വയസ്സുകാരി മരിച്ച കേസില്‍

ലണ്ടൻ :യുവതിയെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയെന്നു ചാര്‍ജ് ചെയ്ത കേസില്‍ മലയാളി വനിതയ്ക്ക് ജയില്‍ ശിക്ഷ. 42 വയസ്സുകാരിയായ സീന ചാക്കോയാണു പ്രതി. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയാണു ശിക്ഷ വിധിച്ചത്....

ഇന്ത്യ ഒരു ദിവസം കൊണ്ട് എങ്ങനെയാണ് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്; കാലിഫോർണിയയിൽ ഇപ്പോഴും തീര്‍ന്നിട്ടില്ല; പ്രശംസിച്ച് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ വാനോളം പുകഴ്ത്തി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‘ഒരു ദിവസം കൊണ്ട്‌ എങ്ങനെയാണ് ഇന്ത്യ 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവച്ച...

മലയാളം പഠിച്ച് തുടങ്ങി; പ്രിയങ്ക വാദ്രയുടെ സത്യപ്രതിജ്ഞ നാളെ

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാട്ടില്‍ നിന്നും ജയിച്ച പ്രിയങ്ക വാദ്രയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. നാളെ മുതൽ നടക്കുന്ന പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും...

ജോലിക്ക് കൂലി ചോദിച്ചതിന് മോഷണക്കുറ്റമാരോപണം, ഹെയർസ്റ്റൈലിസ്റ്റിനോട് ക്ഷമാപണം നടത്തി പി. സരിൻ

പാലക്കാട്: തന്റെ ഒപ്പമുള്ളയാള്‍ മേക്കോവര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയ സംഭവം അറിഞ്ഞിരുന്നുവെന്നും അതില്‍ ക്ഷമചോദിക്കുന്നുവെന്നും പി.സരിന്‍. ആ സംഭവം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും സരിന്‍ വ്യക്തമാക്കി.പണം നഷ്ടമായത് എങ്ങനെയെന്ന് ഉറപ്പില്ല. ആരെങ്കിലും എടുത്തുവെന്ന് പറയാനാവില്ല....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.