മസ്ക്കറ്റ്:ലോകത്തിലെ 100 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സുൽത്താനേറ്റിലേക്ക് പ്രവേശിക്കുന്നതിന് വിസ ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് ഒമാൻ ധനമന്ത്രാലയം. രാജ്യത്തെ ടൂറിസം മേഖലയിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതുവഴി കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുവാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. സാമ്പത്തിക മന്ത്രാലയത്തിന്റെ 2020 -24 ധനകാര്യ റിപ്പോർട്ടിലാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News