26.2 C
Kottayam
Friday, June 5, 2026

ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

Must read

മസ്‌കറ്റ് : 23 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള 23 വിദേശ രാജ്യങ്ങള്‍ക്കാണ് ഒമാന്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഈ രാജ്യങ്ങളില്‍ നിന്നുണ്ടാകില്ലെന്നാണ് ഭരണകൂടം അറിയിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം തീരുമാനമെടുത്തത്.

ഇന്ത്യയെ കൂടാതെ ബ്രിട്ടന്‍, ലബ്‌നാന്‍, ടുണീഷ്യ, ഇറാഖ്, ഇറാന്‍, ബ്രൂണെ, ലിബിയ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, സുഡാന്‍, എത്യോപ്യ, ഘാന, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ഗിനിയ, സിയറ ലിയോണ്‍, കൊളംബിയ, ബ്രസീല്‍, അര്‍ജന്റീന, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ വിദേശ രാജ്യങ്ങള്‍ക്കാണ് വിമാന സര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് ചില രാജ്യങ്ങള്‍ നീക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ജര്‍മനിയും മാലിദ്വീപുമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കിയത്. കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് വൈകാതെ നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിലെ കൊറോണ വ്യാപന നിരക്ക് കുറഞ്ഞിരിക്കുകയാണ്. ഇതാണ് പ്രത്യാശയ്ക്ക് ഇട നല്‍കുന്നത്.

അതേസമയം, ഇന്ത്യക്കാര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി സെര്‍ബിയ ഭരണകൂടം. നിരവധി ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സെര്‍ബിയ വഴിയാണ്. ഇവിടെ പെട്ടെന്ന് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതോടെ 200ലധികം പേര്‍ ബെല്‍ഗ്രേഡ് വിമാനത്താവളത്തില്‍ കുടങ്ങി. വെള്ളിയാഴ്ചയാണ് പുതിയ ചട്ടം സെര്‍ബിയ കൊണ്ടുവന്നത്. ഇതറിയാതെ യാത്ര പുറപ്പെട്ട ഒട്ടേറെ പേര്‍ സെര്‍ബിയയില്‍ കുടങ്ങിയിരിക്കുകയാണ്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ സെര്‍ബിയയില്‍ എത്താനിരിക്കുകയാണ്. ഇവരും പ്രതിസന്ധിയിലാകും. അമേരിക്കയും കാനഡയും ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനം നിരോധിച്ച സാഹചര്യത്തില്‍ ഒട്ടേറെ പേര്‍ സെര്‍ബിയ വഴിയാണ് പോയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week