28.9 C
Kottayam
Friday, April 19, 2024

ഒളിമ്പിക് ഹോക്കി: ഇന്ത്യയ്ക്ക് നാണംകെട്ട പരാജയം

Must read

ടോക്യോ:ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയെ ഗോൾമഴയിൽ മുക്കി ഓസ്ട്രേലിയ. ഒന്നിനെതിരേ ഏഴ് ഗോളിനാണ് ഓസ്ട്രേലിയ വിജയിച്ചത്. പൂൾ എയിലെ ആദ്യ മത്സരത്തിൽ ന്യൂസീലന്റിനെ തോൽപ്പിച്ചെത്തിയ ഇന്ത്യ ഓസീസിന് മുന്നിൽ തകരുകയായിരുന്നു.

ആദ്യ ക്വാർട്ടറിൽ ഒരു ഗോൾ മാത്രം വഴങ്ങി ഇന്ത്യ രണ്ടാം ക്വാർട്ടറിൽ മത്സരം കൈവിടുകയായിരുന്നു. മൂന്നു ഗോളുകളാണ് ഇന്ത്യൻ വലയിലെത്തിയത്. ഇതോടെ ഓസീസ് 4-0ത്തിന്റെ ലീഡെടുത്തു. മൂന്നാം ക്വാർട്ടറിൽ ഓസ്ട്രേലിയ രണ്ട് ഗോളടിച്ചപ്പോൾ ഇന്ത്യ ഒന്നു തിരിച്ചടിച്ചു. ഇതോടെ സ്കോർ 6-1. നാലാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി നേടി ഓസീസ് പട്ടിക പൂർത്തിയാക്കി.

ഓസീസിനായി ബ്ലെയ്ക് ഗവേഴ്സ് ഇരട്ടഗോൾ നേടി. ജോഷ്വാ ബെൽറ്റ്സ്, ആൻഡ്രു ഫ്ളിൻ ഒഗിൽവി, ജെയിംസ് ഡാനിയൽ ബെയ്ൽ, ടിം ബ്രാന്റ്, തോമസ് ജെറമി ഹയ്വാർഡ് എന്നിവരും ഓസീസിനായി ലക്ഷ്യം കണ്ടു. ഇന്ത്യയുടെ ആശ്വാസ ഗോൾ ദിൽപ്രീത് സിങ്ങിന്റെ വകയായിരുന്നു. പൂൾ എയിലെ അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളി സ്പെയിൻ ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week