കൊല്ലം: പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ ആറു മാസത്തിനുശേഷം പിടിയില്‍. കൊല്ലം അമ്പലംകുന്ന് നിയാസ് മന്‍സിലില്‍ നിസാറുദ്ദീന്റെ ഭാര്യ നസീമ (36) ആണു പിടിയിലായത്. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് അവധിക്കു നാട്ടില്‍ വരുന്നതിനു രണ്ടു ദിവസം മുമ്പാണ് നസീമ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവുമായി കണ്ണൂര്‍ പെരിങ്ങോം സ്വദേശി അരുണ്‍കുമാറിനൊപ്പം ഒളിച്ചോടിയത്.
നിസാറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെ കക്കാട്ടു നിന്നു ഇവരെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവാഹിതനായ അരുണ്‍കുമാര്‍ ഇവര്‍ക്കൊപ്പം പല സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. മദ്യലഹരിയില്‍ അരുണ്‍ കഴിഞ്ഞ ദിവസം ആദ്യഭാര്യയുടെ വീട്ടിലെത്തി സംഘര്‍ഷം ഉണ്ടാക്കിയിരുന്നു.
തുടര്‍ന്നു പോലീസില്‍ ലഭിച്ച പരാതിപ്രകാരം അരുണിനെ കസ്റ്റഡിയില്‍ എടുത്തു. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണു നസീമ കൂടെയുണ്ടെന്നും മുറിയില്‍ പൂട്ടിയിട്ട് മാനസികവും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും അരുണ്‍ പറഞ്ഞത്.
തുടര്‍ന്നു നസീമയെയും അറസ്റ്റ് ചെയ്തു. ഹൈക്കോടതിയില്‍ ഹാജരാക്കിയ നസീമയെ കോടതി മാതാവിനൊപ്പം വിട്ടയച്ചു.