KeralaNewsRECENT POSTS
മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവിവാഹിതയെന്ന് തെറ്റിധരിപ്പിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം യുവതി ഒളിച്ചോടി
തൃശൂര്‍: മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവിവാഹിതയാണെന്ന് തെറ്റിധരിപ്പിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് പിടകൂടി. പഴയന്നൂര്‍ കുമ്പളക്കോട് മല്ലപ്പറമ്പില്‍ മനോജിന്റെ ഭാര്യ ഷീജയെയാണ് ബാലനീതി നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തത്.
പത്തും ഏഴും വയസ് പ്രായമുള്ള മക്കളുടെ അമ്മയായ ഷീജ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പമാണ് പോയത്. പേര് വിസ്മയ എന്നാണെന്നും അവിവാഹിതയാണെന്നുമാണ് യുവതി കാമുകനെ ധരിപ്പിച്ചത്. തന്റെ വിവാഹം വീട്ടുകാര്‍ വേറേ ആളുമായി ഉറപ്പിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കാമുകനോടൊപ്പം ഒരാഴ്ച മുമ്പ് നാടുവിട്ടത്. ഷീജയെ കാണാനില്ലെന്ന ഭര്‍ത്തൃവീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഴയന്നൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷീജയെ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News