അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു

കൊല്ലം: 105-ാം വയസില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ മുത്തശ്ശി ഭാഗീരഥി അമ്മ അന്തരിച്ചു. 107 വയസ്സായിരുന്നു. കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയാണ് ഭഗീരഥിഅമ്മ.

നൂറ്റിയഞ്ചിന്റെ നിറവിലും അക്ഷരവഴികളിലേക്കുള്ള കൈവിടാതെ 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടി മുത്തശ്ശി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തിയതാണ് ഭാഗീരഥി അമ്മ. ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു.

മുപ്പതുകളില്‍ വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു. നാലു പെണ്‍മക്കളും രണ്ട് ആണ്‍മക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News