KeralaNews

ബന്ധുക്കളായ അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി; വയോധികയ്ക്ക് വെട്ടേറ്റു

കൊല്ലം: ഓച്ചിറയില്‍ ബന്ധുക്കളായ അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വയോധികയ്ക്ക് വെട്ടേറ്റു. മഠത്തില്‍ കാരായ്മയില്‍ ജാനകിക്കാണ് (76) വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൃദ്ധയുടെ ബന്ധുവും അയല്‍വാസിയുമായ ഉല്ലാസ് എന്ന യുവാവാണ് വൃദ്ധയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരേ ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉല്ലാസിന്റെ പിതാവും ജാനകിയും തമ്മിലുള്ള വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്.

വെട്ടേറ്റ വൃദ്ധയെ ഓച്ചിറ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ബന്ധുക്കളായ ഇരുവീട്ടുകാരും തമ്മില്‍ വഴക്ക് പതിവാണ്. മുന്‍പും സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ് കേസുണ്ടായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker