കൊല്ലം: കൊല്ലത്ത് വയോധികനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ചാത്തന്നൂര്‍ സ്വദേശി ശങ്കരപിള്ളയെയാണ് (65) വീടിനുള്ളില്‍ കണ്ടെത്തിയത്. ഗുരുതര അവസ്ഥയിലാണ് ശങ്കരപിള്ളയെ അധികൃതര്‍ കണ്ടെത്തിയത്. വയോധികന്റെ രണ്ട് കാല് വിരലുകള്‍ നഷ്ടമായിട്ടുണ്ട്.
പോലീസും സന്നദ്ധ പ്രവര്‍ത്തകരുമെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ രണ്ട് വിരലുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ അശ്രദ്ധയാണ് ഇതെന്നാണ് ആരോപണം. പാലിയേറ്റീവ് കെയര്‍ വേണ്ട രോഗിയായരുന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News