25.2 C
Kottayam
Friday, May 17, 2024

യാത്രക്കാരിയ്ക്ക് ഫോണിലൂടെ നഗ്നദൃശ്യങ്ങള്‍ അയച്ച് കൊടുത്തു; കോഴിക്കോട് ഒല ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Must read

കോഴിക്കോട്: ഒല ആപ്ലിക്കേഷന്‍ വഴി കാര്‍ വിളിച്ച യാത്രക്കാരിയോട് ഫോണിലൂടെ മോശമായി പെരുമാറുകയും, അശ്ലീല ചിത്രങ്ങള്‍ അയക്കുകയും ചെയ്ത ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്.

ഫോണിലൂടെ ലൈംഗിക ദൃശ്യങ്ങളയച്ച് ശല്യപ്പെടുത്തി എന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week