24 C
Kottayam
Thursday, June 4, 2026

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ ആദിവാസി യുവാവിന് നീതി; വീട്ടിലെത്തി പണം കൈമാറി അധികൃതർ

Must read

ഭുവനേശ്വര്‍: നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ഒരു പാവം മനുഷ്യനെ ആത്മഹത്യയുടെ വക്കിലെത്തിച്ച ബാങ്ക് അധികൃതര്‍ക്ക് ഒടുവില്‍ ‘ബുദ്ധി’ തെളിച്ചു. മരിച്ച സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തിയ ജിതു മുണ്ട എന്ന ആദിവാസി യുവാവിന് ഒടുവില്‍ ആ തുക ലഭിച്ചു. ഒഡീഷ ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച നേരിട്ട് ജിതുവിന്റെ വീട്ടിലെത്തിയാണ് പണം കൈമാറിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗ്രാമവാസികളുടെയും ജന പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് തുക നല്‍കിയത്. ജില്ല റെഡ് ക്രോസ് ഫണ്ട് 30,000 രൂപയും കൈമാറി.

സഹോദരി മരിച്ചപ്പോള്‍ അവരുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,300 രൂപ പിന്‍വലിക്കാന്‍ ജിതു മുണ്ട മൂന്ന് വട്ടം ബാങ്കില്‍ കയറിയിറങ്ങിയിരുന്നു. എന്നാല്‍ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്നോ അല്ലെങ്കില്‍ അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നോ പറഞ്ഞ് ബാങ്കുകാര്‍ ഇയാളെ മടക്കി അയച്ചു. തന്റെ ദാരിദ്ര്യവും നിസ്സഹായാവസ്ഥയും കരഞ്ഞു പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥരുടെ കല്ലായ മനസ്സ് അലിഞ്ഞില്ല. ഒടുവില്‍ ഗതികെട്ട ജിതു ശ്മശാനത്തില്‍ പോയി സഹോദരിയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് തോളിലേറ്റി ബാങ്കിലേക്ക് നടക്കുകയായിരുന്നു.

തുണിയില്‍ പൊതിഞ്ഞ അസ്ഥികൂടവുമായി ബാങ്ക് വരാന്തയില്‍ ജിതു മുണ്ട നില്‍ക്കുന്ന കാഴ്ച രാജ്യത്തെ തന്നെ സ്തബ്ധരാക്കിയിരുന്നു. സംഭവം വിവാദമായതോടെ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത് ഏറ്റെടുത്തു. ഇതോടെയാണ് ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും മുട്ടുമടക്കിയത്. ചൊവ്വാഴ്ച കിയോഞ്ജര്‍ ജില്ലയിലെ ഡയാനാലി ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജിതുവിന് തുക കൈമാറി. ഇതിന് പുറമെ റെഡ് ക്രോസ് ഫണ്ടില്‍ നിന്ന് അധിക സഹായവും ഇയാള്‍ക്ക് ലഭിച്ചു.

ബാങ്കിലെ നാടകീയ രംഗങ്ങള്‍ക്ക് ശേഷം പോലീസ് ഇടപെട്ടാണ് അസ്ഥികൂടം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ജിതുവിന് കൗണ്‍സിലിംഗ് നല്‍കുകയും പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അസ്ഥികൂടം വീണ്ടും ആചാരപ്രകാരം സംസ്‌കരിക്കുകയും ചെയ്തു. ഒരു പാവപ്പെട്ടവന്റെ അവകാശത്തിനായി ശവക്കുഴി വരെ തോണ്ടേണ്ടി വന്ന ഈ ദുരവസ്ഥ അഗോള തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇത് രാജ്യത്തെ നാണംകെടുത്തുന്ന വാര്‍ത്തയായി മാറുകയും ചെയ്തതോടെയാണ് അടിയന്തര ഇടപെടലുകള്‍ ഉണ്ടായത്.

- Advertisement -

- Advertisement -

​Bank officials finally responded to the plight of Jitu Munda, an tribal youth from Odisha who carried his sister’s skeleton to the bank to prove her death and withdraw her savings. On Tuesday, officials visited Jitu’s home and handed over the funds in the presence of villagers and representatives. Additionally, the District Red Cross Fund provided 30,000 rupees as aid, addressing the systemic failure that drove the helpless man to such an extreme protest.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week