25.5 C
Kottayam
Saturday, May 18, 2024

ഏകദിന ലോകകപ്പ് യോഗ്യത : അയര്‍ലന്‍ഡിനെ ഒമാന്‍ അട്ടിമറിച്ചു

Must read

ബുലവായോ: ഏകദിന ലോകകപ്പ് യോഗ്യത മത്സരത്തില്‍ അയലന്‍ഡിനെതിരെ, ഒമാന് അട്ടിമറി ജയം. ബുലവായോയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഒമാന്‍ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിഗില്‍ ഒമാന്‍ 48.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 74 പന്തില്‍ 72 റണ്‍സ് നേടിയ കശ്യപ് പ്രജാപതിയാണ് ഒമാന്റെ ടോപ് സ്‌കോറര്‍. അക്വിബി ഇല്യാസ് (52), സീഷന്‍ മക്‌സൂദ് (59) എന്നിവരും തിളങ്ങി.

തുടക്കത്തില്‍ തന്നെ ഒമാന് ജതീന്ദര്‍ സിംഗിന്റെ (1) വിക്കറ്റ് നഷ്ടമായി. എന്നാല്‍ കശ്യപ് – അക്വിബ് സഖ്യം ക്രീസിലുറച്ചതോടെ കാര്യങ്ങള്‍ ഒമാന് അനുകൂലമായി. ഇരുവരും 94 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അക്വിബിനെ പുറത്താക്കി ജോര്‍ജ് ഡോക്‌റെല്‍ അയര്‍ലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ക്യാപ്റ്റന്‍ സീഷാനുമൊത്ത് 63 റണ്‍സ് കൂട്ടിചേര്‍ത്ത് പ്രജാപതി മടങ്ങി. തുടര്‍ന്നെത്തിയ മുഹമ്മദ് നദീം (46) ഗംഭീര പ്രകടനം പുറത്തെത്തു. സീഷാനൊപ്പം 56 റണ്‍സാണ് നദീം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സീഷാന്‍ പുറത്തായി. അപ്പോഴേക്കും ഒമാന്‍ വിജയത്തിനടുത്തെത്തിയിരുന്നു. ഇതിനിടെ അയാന്‍ ഖാനും (21) പുറത്തായി. എങ്കിലും ഷൊയ്ബ് ഖാന്‍ (19) – നദീം സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 

നേരത്തെ 89 പന്തില്‍ പുറത്താവാതെ 91 റണ്‍സ് നേടിയ ഡോക്‌റെല്ലാണ് അയര്‍ലന്‍ഡിന് പൊരുതാവുന്ന് സ്‌കോര്‍ സമ്മാനിച്ചത്. ഹാരി ടെക്റ്ററാണ് (52) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. 69 റണ്‍സിനിടെ അയര്‍ലന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പോള്‍ സ്റ്റിര്‍ലിംഗ് (23), ആന്‍ഡി മാക്‌ബ്രൈന്‍ (20), ആന്‍ഡ്രൂ ബാല്‍ബിര്‍നി (7) എന്നിവരാണ് മടങ്ങിയത്. ലോര്‍കന്‍ ടക്കറും (26) നിരാശപ്പെടുത്തിയതോടെ അയര്‍ലന്‍ഡ് നാലിന് 107 എന്ന നിലയിലായി. 

പിന്നീട് ടെക്റ്റര്‍ – ഡോക്‌റെല്‍ 79 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ രക്ഷിച്ചത്. ടെക്റ്റര്‍ക്ക് ശേഷം ക്രീസിലെത്തിയ ഗരെത് ഡെലാനി (20), മാര്‍ക് അഡെയ്ര്‍ (15) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഡോക്‌റെല്ലിനൊപ്പം ഗ്രഹാം ഹ്യൂം (15) പുറത്താവാതെ നിന്നു. ബിലാല്‍ ഖാന്‍, ഫയാസ് ബട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week