ഡി.ജി.പിയാവാന്‍ മൂന്നുപേര്‍,പട്ടികയില്‍ ഇവര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ ചുരുക്ക പട്ടികയായി. ജയില്‍ മേധാവി കെ. പദ്മകുമാര്‍, അഗ്‌നിരക്ഷാവിഭാഗം മേധാവി ഷേഖ് ദര്‍വേശ് സാഹേബ്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ് മിശ്ര എന്നിവരാണ് ഡിജിപിയാകനുള്ള അന്തിമ പട്ടികയില്‍.

യൂണിയന്‍ പബ്ലിക് കമ്മിഷനാണ് മൂന്നംഗ ചുരുക്ക പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. ഇതില്‍നിന്ന് ഒരാളെ 30-നുമുമ്പ് പോലീസ് മേധാവിയായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിക്കും. നിലവിലെ ഡിജിപി അനില്‍കാന്ത് 30-നാണ് വിരമിക്കുന്നത്.

ജയില്‍ മേധാവി കെ. പദ്മകുമാറാണ് സീനിയോറിറ്റിയില്‍ ഒന്നാമത്. എട്ടുപേരുടെ പട്ടികയില്‍ നിന്നാണ് മൂന്ന് പേരെ ഉന്നതതല യോഗം നിര്‍ദേശിച്ചത്.

യു.പി.എസ്.സി. ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ചീഫ് സെക്രട്ടറി വി.പി. ജോയ്, പോലീസ് മേധാവി അനില്‍കാന്ത് എന്നിവരടക്കം ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News