24.2 C
Kottayam
Sunday, June 7, 2026

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ മൂന്നിന് അവധി

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കാന്‍ തീരുമാനം. നവവരാത്രിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ 

അസിസ്റ്റന്റ്‍ ജിയോളജിസ്റ്റ് തസ്തിക

മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പില്‍ ഓരോ ജില്ലയിലും ഒരോ അസിസ്റ്റന്‍റ് ജിയോളജിസ്റ്റിന്റെ  അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

- Advertisement -

ഡോ. സന്തോഷ് ബാബുവിന്‍റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു

- Advertisement -

കേരളസ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായ ഡോ. സന്തോഷ് ബാബുവിന്‍റെ സേവന 
കാലാവധി ദീര്‍ഘിപ്പിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കിലും  സ്കെയിലിലും 11.10.2022 മുതല്‍ പ്രാബല്യത്തില്‍ രണ്ട് വര്‍ഷത്തേക്ക് പുനര്‍നിയമന വ്യവസ്ഥയിലാണ് ദീര്‍ഘിപ്പിച്ചത്. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ വര്‍ക്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ ചീഫ് മിഷന്‍ ഡയറക്ടര്‍/എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതലകളും നല്‍കി.

അസിസ്റ്റന്റ്‍ പ്രൊഫസര്‍ തസ്തിക

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രണ്ട് അസിസ്റ്റന്‍റ് പ്രൊഫസര്‍  തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

- Advertisement -

സാധൂകരിച്ചു

ഓക്സ്ഫോര്‍ഡ്, മാഞ്ചസ്റ്റര്‍, സെയ്ജന്‍, എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലകളുമായി കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന നാല് ധാരണപത്രങ്ങള്‍ അംഗീകരിച്ച് ഒപ്പ് വയ്ക്കുന്നതിന് ഡിജിറ്റല്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലറെ ചുമലപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week