‘നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്’; രാജിനി ചാണ്ടിയുടെ മുന്‍കാല ചിത്രങ്ങള്‍ പങ്കുവെച്ച് ഒമര്‍ ലുലു

പ്രായം വകവെക്കാതെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്ന നടി രാജിനി ചാണ്ടിക്ക് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഒമര്‍ രാജിന് ചാണ്ടിക്ക് പിന്തുണയുമായി എത്തിയത്. താരത്തിന്റെ പഴയകാല ചിത്രങ്ങളും ഒമര്‍ പങ്കുവെച്ചിട്ടുണ്ട്.

ചെറുപ്പത്തിലുള്ള സ്വിമ്മിങ് സ്യൂട്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ രാജിനി തന്നെയാണ് പങ്കുവെച്ചിരുന്നത്. രാജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജില്‍ ഇട്ടപ്പോള്‍ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകള്‍ക്ക് നെറുകും തലയില്‍ കിട്ടിയ അടിയാണ് ഇന്ന് അവര്‍ അപ്ലോഡ് ചെയ്ത ഫോട്ടോകളെന്ന് ഒമര്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

”ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….”
”ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന്
പറഞവരോട്….”
രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജില്‍ ഇട്ടപ്പോള്‍ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകള്‍ക്ക് നെറുകും തലയില്‍ കിട്ടിയ അടിയാണ് ഇന്ന് അവര്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍.
പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവര്‍ പറയാതെ പറഞ ഒരു
ഡയലോഗും ഉണ്ട്….
”നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുംമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്…..??”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News