ഓച്ചിറയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു

ഓച്ചിറയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു

കായംകുളം: ഓച്ചിറയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. അടൂര്‍ കൊടുമണ്‍ സ്വദേശി രാജന്റെ ഭാര്യ അമൃത (27) ആണ് അപകടസ്ഥലത്ത് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ അമൃതയുടെ മകള്‍ മിലോനി (2) ആണ് ഇന്നലെ രാത്രി മണപ്പെട്ടത്. ഞായര്‍ വൈകിട്ട് ആറോടെ ഓച്ചിറ ആയിരംതെങ്ങ് റോഡില്‍ പ്രയാര്‍ പാലത്തിന് കിഴക്കുവശത്തായിരുന്നു അപകടം.

ഓച്ചിറയില്‍ നിന്ന് വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലേക്ക്, അഴീക്കല്‍ ഭാഗത്തുനിന്ന് സ്വിഫ്റ്റ് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന പത്മാവതി (60), അര്‍ച്ചന (24), കാര്‍ ഡ്രൈവര്‍ സാംസണ്‍ (29) എന്നിവര്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടു വയസ്സുകാരി മിലോനി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബസ് യാത്രക്കാരായ ലീലാമണി (50), പൂജ ബിജു (18), പത്മകുമാരി (50), ഷൈജ ബീഗം (44), നജീബ് (65), രജനി (34) എന്നിവര്‍ ഓച്ചിറ പരബ്രഹ്‌മ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News