സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ ബലാത്സംഗം ചെയ്ത് അമ്മായി അച്ഛന്‍: റെയില്‍വേ എഞ്ചിനീയറായ 58കാരന്‍ അറസ്റ്റില്‍,മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ടു നിര്‍ബന്ധിപ്പിച്ച് മദ്യം കുടുപ്പിച്ചശേഷം പീഡനം

ലഖ്നൗ: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ ബലാത്സംഗം ചെയ്ത അമ്മായി അച്ഛന്‍ അറസ്റ്റില്‍. മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന 58കാരനായ റെയില്‍വേ സീനിയര്‍ എന്‍ജിനീയര്‍ മുകേഷ് കുമാര്‍ തിവാരിയാണ് പിടിയിലായത്. സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ മരുമകളെ പീഡിപ്പിക്കുകയും ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മൂന്ന് ദിവസം മുറിയില്‍ അടച്ചിട്ടായിരുന്നു പീഡനം. ഇതിനിടയില്‍ യുവതി പൊലീസിനെ രഹസ്യമായി ബന്ധപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

മാസങ്ങളോളം പൊലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യ താവളത്തേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. 2023 നവംബറിലാണ് 58കാരന്റെ മകന്റെ വിവാഹം നടക്കുന്നത്. അക്കാലം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ അമ്മായി അച്ഛന്‍ യുവതിയെ മാനസിക ശാരീരിക പീഡനത്തിനിരയായിരുന്നു. ഭര്‍ത്താവും സഹോദരിമാരമടക്കം വീട്ടിലുള്ളവര്‍ കൂട്ടു നിന്നു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുന്നതടക്കമുള്ള പീഡനവും യുവതി നേരിടേണ്ടി വന്നിരുന്നു. 2024 ഏപ്രില്‍ 20നാണ് യുവതിയെ 58കാരനായ അമ്മായിയപ്പന്‍ ബലാത്സംഗത്തിന് ഇരയാക്കുന്നത്. മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ടായിരുന്നു പീഡനം.

പ്രതിക്കായി പോലിസ് അന്വേഷണം നടക്കുന്നതിനിടെ ആലംബാഗിലെ റെയില്‍വേ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്ത്രീധന പീഡനം, മര്‍ദ്ദനം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഭര്‍ത്താവും സുഹൃത്തുക്കളും ഭര്‍തൃസഹോദരിമാരും വീട്ടില്‍ നിരന്തരം മദ്യപാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഭര്‍തൃപിതാവിനോട് പരാതിപ്പെട്ടപ്പോള്‍, അത്തരം പാര്‍ട്ടികള്‍ പണക്കാരുടെ വിനോദങ്ങളാണെന്നായിരുന്നു 58കാരന്‍ മരുമകളോട് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News