24.2 C
Kottayam
Sunday, June 7, 2026

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ

Must read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ. പിണറായി വിജയന്‍ സാധാരണക്കാരില്‍ നിന്ന് വളര്‍ന്നുവന്ന ആളാണ്. ജനങ്ങളുടെയും നാടിന്റെയും ആവശ്യങ്ങളറിയുന്ന ആളാണ്. മുമ്പ് ഭരണത്തില്‍ ഉണ്ടായിരുന്നപ്പോഴും പിണറായി നല്ല പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ മുന്‍ യു ഡി എഫ് സര്‍ക്കാരിനെക്കാള്‍ തീര്‍ച്ചയായും മെച്ചമാണ്. ഈ സര്‍ക്കാരില്‍ പ്രതിബദ്ധതയുളളവരാണ് കൂടുതലും. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഭാഗ്യാന്വേഷികളായിരുന്നു കൂടുതല്‍. പ്രതിപക്ഷത്തിന് കൂട്ടായ നിലപാടില്ല. പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തനമില്ല. രമേശ് ചെന്നിത്തല ഏത് വിവാദവും പെരുപ്പിക്കാന്‍ മിടുക്കനാണെന്നും രാജഗോപാല്‍ പറഞ്ഞു.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. മതവും വിശ്വാസവുമല്ല, വികസനമാണ് തിരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടത്. ശബരിമല വിഷയം വിശ്വാസികളുടെ കാര്യമാണ്. വിശ്വാസ കാര്യത്തില്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകണം. യുഡിഎഫിന്റെ ശബരിമല കരട് ബില്‍ സര്‍ക്കാരിനെതിരായ വടി മാത്രമാണ്. അത് ആത്മാര്‍ത്ഥമായ സമീപനമല്ലെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week