23.8 C
Kottayam
Tuesday, June 9, 2026

‘ഇപ്പോഴും നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ ചോദിക്കും’; സുരേഷ് ഗോപി പതിനാറുകാരനെപ്പോലെ റൊമാന്റിക് എന്ന് നൈല ഉഷ

Must read

കൊച്ചി:സുരേഷ് ഗോപി ഭയങ്കര റൊമാന്റിക് ആയ നടനാണ് എന്ന് നൈല ഉഷ. പതിനാറുകാരന്റെ മനസ്സാണ് അദ്ദേഹത്തിന് എന്നും നൈല പറയുന്നു. തന്റെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ അവർ എന്തേ പോയോ എന്നൊക്കെ അദ്ദേഹം അന്വേഷിക്കുമെന്നും നടി പറയുന്നു. ‘പാപ്പൻ’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നൈല രസകരമായ സംഭവം പറഞ്ഞത്.’മലയാളത്തിൽ എത്രയധികം റൊമാന്റിക് സിനിമകൾ ചെയ്ത നടനാണ് സുരേഷേട്ടൻ.

ബൈ ഹാർട്ട് 16 വയസ്സ് മാത്രമുള്ള വ്യക്തിയാണ് സുരേഷേട്ടൻ. ഇപ്പോഴും ഞങ്ങളുടെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ ‘അവൾ പോയോ, കഴിഞ്ഞ പ്രാവശ്യം ഞാൻ വന്നിരുന്നപ്പോഴുള്ള അവൾ എന്തേ’ എന്നൊക്കെ ചോദിക്കും’ നൈല ഉഷ പറഞ്ഞു. പിന്നാലെ ‘ഞാൻ ആണുങ്ങളുടെ അടുത്ത് മാത്രമേ വഴങ്ങാത്തതായുള്ളു, പെണ്ണുങ്ങളുടെ അടുത്ത് വഴങ്ങും, വളയും’ എന്ന് സുരേഷ് ഗോപി തമാശ രൂപേണ മറുപടിയും നൽകി.

- Advertisement -

ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചു, സുരേഷേട്ടന് പെൺമക്കളെയാണോ കൂടുതൽ ഇഷ്ടം എന്ന്. ഗോകുലിന് സുരേഷേട്ടനെ ഭയങ്കര പേടിയാണ്. സെറ്റിൽ വെച്ച് ഗോകുൽ ഒന്നെങ്കിൽ നിത്യയുടെ അപ്പുറത്തോ അല്ലെങ്കിൽ എന്റടുത്തോ വന്നേ ഇരിക്കുകയുള്ളു. സുരേഷേട്ടന്റെ അടുത്ത് ഇരിക്കില്ല. ഭയങ്കര ഭയ ഭക്തി ബഹുമാനമാണ്.

- Advertisement -

ഗോകുൽ വളർന്ന് വരുമ്പോൾ കാണുന്നത് വീട്ടിൽ ഒരു സൂപ്പർസ്റ്റാറിനെയാണ്. പിന്നീട് ഒരു കാലം കഴിഞ്ഞപ്പോൾ ഒരു രാഷ്ട്രീയക്കാരനെയും. അതിനാൽ ഭയങ്കര ബഹുമാനമാണ്. നേരെ മറിച്ച് പെൺമക്കൾ സുരേഷേട്ടനുമായി ഭയങ്കര അടുപ്പമാണ്. അദ്ദേഹം അങ്ങനെയാണ്. സുരേഷേട്ടന് റൊമാൻസ് ഉള്ളിൽ തന്നെയുണ്ട്.

ബാക്കിയൊക്കെ അദ്ദേഹം അഭിനയിക്കണം. റൊമാൻസ് അദ്ദേഹത്തിലേക്ക് വളരെ സ്വാഭാവികമായി തന്നെ വരും’ എന്നും നൈല ഉഷ കൂട്ടിച്ചേർത്തു.’പാപ്പനി’ൽ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. അന്ന എബ്രഹാം മാത്യു ആയാണ് നൈല എത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള മെലഡി ഗാനം ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. ജൂലൈ 29 നാണ് ‘പാപ്പൻ’ തിയേറ്ററുകളിലെത്തുന്നത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week