25.2 C
Kottayam
Thursday, May 16, 2024

കോട്ടയത്ത് കൊറോണ ബാധിതരെ പരിചരിച്ച നഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് പുറത്താക്കി

Must read

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊറോണ ബാധിതരെ പരിചരിച്ച മൂന്ന് പുരുഷ നഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു. വ്യാഴാഴ്ച രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളജിനു സമീപമുള്ള കസ്തൂര്‍ബ ജംഗ്ഷനിലുള്ള വാടകവീട്ടില്‍ നിന്നുമാണ് നഴ്‌സുമാരെ ഇറക്കിവിട്ടത്. മൂന്ന് നഴ്‌സുമാര്‍ ഒരുമിച്ചായിരുന്നു ഇവിടെ താമസം.

രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞതായി നഴ്‌സുമാര്‍ പറയുന്നു. സംഭവത്തെതുടര്‍ന്നു കൊറോണാ വാര്‍ഡിന് മുകളിലത്തെ പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് നഴ്‌സുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്. ാടക വീട്ടില്‍ നിന്നും നഴ്‌സുമാരെ ഇറക്കിവിട്ട സംഭവം സര്‍ക്കാരിനെ അറിയിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week