ഫ്‌ളോറിഡ: യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് നേരെ വധഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍. ഫ്‌ളോറിഡ സ്വദേശിനിയായ നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സി(39)നെയാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
നിവിയാനെ, കമലാ ഹാരിസിനെ കൊലപ്പെടുത്തുമെന്നും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഫ്‌ളോറിഡ ജില്ലാ കോടതിയില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. നിവിയാനെ ഭീഷണി സന്ദേശം ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജെപേ ആപ്ലിക്കേഷന്‍ വഴി അയച്ചു നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.
വീഡിയോയില്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും നേരെ വിദ്വേഷമുയര്‍ത്തി സംസാരിച്ചുവെന്നും പരാതിയിലുണ്ട്. അതേസമയം, നിവിയാനെ തോക്കുമായി നില്‍ക്കുന്ന ചിത്രം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
തോക്ക് ഉപയോഗിക്കാനുള്ള പെര്‍മിറ്റിനായി ഫെബ്രുവരിയില്‍ നിവിയാനെ അപേക്ഷ നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് കുടുംബവുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ജേപേ.