കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികള്‍ മാനസികമായി തളര്‍ത്തിയെന്ന് കുടുംബം ആരോപിച്ചു. കന്യാസ്ത്രി ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് കുടുംബം വ്യക്തമാക്കി. മാനന്തവാടി നിരവില്‍പുഴ കല്ലറ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ ദീപ ജോസഫാണ് മാനസികനില നില തെറ്റി തനിച്ചു കഴിയുന്നത്. വിദേശത്ത് കഴിയുന്ന മകള്‍ക്ക് അടിയന്തര സഹായം ആവശ്യപ്പെട്ട് മാനന്തവാടി രൂപതാ ആസ്ഥാനത്ത് രാവിലെ 11 മണിക്ക് കുടുംബം ശ്രദ്ധ ക്ഷണിക്കല്‍ സമരമിരിക്കും.
മകളെ മഠാധികാരികള്‍ മാനസികമായി തളര്‍ത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. മാനസിക നില തെറ്റിയ മകള്‍ ആരും സഹായിക്കാനില്ലാതെ ഇംഗ്ലണ്ടില്‍ തനിച്ചു കഴിയുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. മഠത്തില്‍ നിന്ന് ഏഴ് വര്‍ഷം മുമ്പ് സിസ്റ്റര്‍ ദീപ പുറത്തുപോയെന്നാണ് മഠം അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യം രേഖാമൂലം കുടുംബത്തെ അറിയിച്ചിട്ടില്ല.
മക്കിയാട് കൊളാസ്റ്റിക്കല്‍ കോണ്‍വെന്റ് അംഗമായ സിസ്റ്റര്‍ ദീപാ ജോസഫ് 2003 ല്‍ 34-ാം വയസിലാണ് ഇംഗ്ലണ്ടില്‍ ബെനഡിക്ടന്‍ കോണ്‍ഗ്രഗേഷനിന്റെ ഗ്ലോക്സ്റ്റര്‍ഷെയര്‍ മഠത്തിലേക്ക് പോയത്.