CrimeKeralaNews

കൊച്ചിയില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം; പ്രതി പിടിയിൽ

കൊച്ചി: യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. എറണാകുളം മുടിയ്ക്കൽ സ്വദേശി അജാസ് ആണ് പെരുന്പാവൂർ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ചയാണ് ഇയാൾ റോഡിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയത്. ബസ്സിൽ വച്ച് സ്ത്രീയെ ഉപദ്രവിച്ചതിന് ഇയാൾക്കെതിരെ കൊച്ചി സിറ്റി ഹാർബർ പോലീസ് സ്റ്റേഷനിലും കേസുണ്ട്.

അതേസമയം, ടെക്നോ പാര്‍ക്കില്‍ ജോലിക്കെത്തിയ യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പോത്തന്‍കോട് സ്വദേശി എസ് പ്രദീപിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 11 നാണ് ടെക്നോപാര്‍ക്കില്‍ ജോലിക്ക് വരുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.

കൊല്ലത്ത് നടന്ന മറ്റൊരു സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി, ട്യൂഷന്‍ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ സെന്ററിന് സമീപമുള വീട്ടിലേക്ക് കുട്ടിക്കോണ്ട് പോയി നഗ്നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്തിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയുമായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുകയും ചൈല്‍ഡ് ലൈന്‍ മുഖേനെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.  പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുജിത്, വിജയകുമാര്‍ എ എസ് ഐ രമേശന്‍ എസ് സിപിഒ സലാഹുദീന്‍ സിപിഒ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്. ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker