പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നവീഡിയോ പ്രചരിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നവീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഒരു പ്രായപൂര്‍ത്തിയാകാത്തയാളെയും ഐക്കാട് നേടിയമരത്തിനാല്‍ ആര്‍. രാഹുലിനെയുമാണ് (18) അറസ്റ്റ് ചെയ്തത്. അടൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

വാട്‌സ്ആപ് ഗ്രൂപ്പില്‍ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ നഗ്‌നവീഡിയോ ഷെയര്‍ ചെയ്തത് സംബന്ധിച്ച് പരാതി ലഭിച്ച പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അടൂര്‍ എസ്.ഐ വിമല്‍ രംഗനാഥ്, ബിജു ജേക്കബ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ സൂരജ്, സുനില്‍, റോബി, ജോബിന്‍, സതീഷ്, രാജ്കുമാര്‍, വനിത സി.പി.ഒ അനൂപ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News