മലപ്പുറം: കടന്നലുകളുടെ കൂട്ട ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകള്‍ ആക്രമിച്ചത്. മരത്തിനു മുകളിലുണ്ടായിരുന്ന വലിയ കടന്നല്‍ക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു.
കടന്നല്‍ക്കൂട് കിരണിന്റെ തലയിലാണ് വീണത്. കഴിഞ്ഞ ദിവസം ആലിങ്ങല്‍ റോഡില്‍ ബൈക്ക് നിര്‍ത്തിയപ്പോഴാണ് സംഭവം. അപകടം മനസിലാക്കി രക്ഷപ്പെടാന്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചെങ്കിലും കടന്നല്‍ക്കൂട്ടം പിന്തുടര്‍ന്നെത്തി ആക്രമിച്ചു.
പരിസരത്തുണ്ടായിരുന്ന രണ്ട് പേര്‍ക്കും കുത്തേറ്റു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതില്‍പരം കടന്നല്‍ കൊമ്പുകള്‍ പുറത്തെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News