24 C
Kottayam
Tuesday, December 3, 2024

ശബരിമലയിൽ സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്; ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് ആവശ്യവും

Must read

ചങ്ങനാശേരി : ശബരിമലയിൽ സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ്  മുഖപത്രമായ സർവീസിലിലെ ലേഖനത്തിലെ പരാമര്‍ശം. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം അടക്കം സർക്കാർ വേഗത്തിൽ പരിഹരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് എൻഎസ്എസ് ആവർത്തിച്ചു. ദേശീയ തീർത്ഥാടന കേന്ദ്രമാക്കി ശബരിമലയെ പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചു. ഭക്തർക്ക് സുഗമ ദർശനം ഉറപ്പാക്കാൻ വൈദഗ്ധ്യം നിറഞ്ഞ തീർത്ഥാടന ഭരണ സംവിധാനം ഉണ്ടാവണം. തീർത്ഥാടനത്തിന്റെ അനുഷ്‌ഠാന പ്രാധാന്യം നിലനിർത്താനും സംരക്ഷിക്കാനും കാലികമായ നടപടികൾ ആവശ്യമെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളിൽനിന്നുപോലും ഭക്തജനങ്ങൾ തീർത്ഥാടകരായി ശബരിമലയിൽ എത്തുന്നുണ്ട്. അനുഷ്‌ഠാനപരവും, ഭക്തിപരവുമായ തനിമ കാത്തുസൂക്ഷിക്കുവാനുള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടാകേണ്ടതാണ്. പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് അനുഷ്‌ഠാനപരമായ വിവരങ്ങൾ കൃത്യമായി നൽകുന്ന സംവിധാനം ഉണ്ടാവണമെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്;നടപടി സിപിഎം വിട്ട് ബിജെപിയിലേക്ക് പോയതിന് പിന്നാലെ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ...

വിവാഹമോചനത്തിനു ശേഷം കഞ്ചാവിനും രാസലഹരിക്കും അടിമപ്പെട്ടു; നിർത്തിയത് അമേയ കാരണം, വെളിപ്പെടുത്തി ജിഷിൻ

കൊച്ചി:സമീപകാലത്ത് സോഷ്യല്‍ മീഡിയയിലും പാപ്പരാസികള്‍ക്കിടയിലും ഏറ്റവുമധികം ചര്‍ച്ചയായ പേരുകളാണ് സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്റെയും അമേയ നായരുടേതും. ഇരുവരുടെയും സൗഹൃദം പലരും പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഒന്നിച്ചുള്ള...

സംശയാസ്പദ സാഹചര്യത്തിൽ തകർന്ന മത്സ്യബന്ധന ബോട്ട്; പരിശോധിച്ചപ്പോൾ 2300 കിലോ കൊക്കെയ്ൻ, 13 പേർ പിടിയിൽ

കാൻബറ: കടലിൽ വൻ മയക്കുമരുന്ന് വേട്ട. 2300 കിലോഗ്രാം (2.3 ടൺ) കൊക്കെയ്ൻ പിടികൂടിയത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കേടായ ബോട്ടിൽ നിന്നാണ്. ഓസ്‌ട്രേലിയൻ പൊലീസാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. 13...

അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കി; രണ്ടര വയസുകാരിക്കൊപ്പം അഞ്ച് വയസുകാരി ചേച്ചിയും ശിശുക്ഷേമ സമിതിയില്‍; സംരക്ഷണം നല്‍കേണ്ട ഇടത്ത് ക്രൂരത

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ പാര്‍പ്പിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് ആയമാരുടെ കൊടുംക്രൂരത പുറത്തറിഞ്ഞത് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ മറ്റൊരു ആയയോട് തുറന്നുപറഞ്ഞതോടെ. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് തൈക്കാട് ആശുപത്രിയില്‍ വിവരം...

‘അവരെല്ലാവരും നല്ല ആക്ടീവായിരുന്നു, പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല’ നിറഞ്ഞ കണ്ണുകളോടെ സഹപാഠികളുടെ അന്ത്യയാത്രാമൊഴി, പൊട്ടിക്കരഞ്ഞ് മന്ത്രിയും

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്രാമൊഴി. മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടം...

Popular this week