എൻഎസ്എസ് മുൻ പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അന്തരിച്ചു
പത്തനംതിട്ട: എൻഎസ്എസ് മുൻ പ്രസിഡന്റ് അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു. ചെങ്ങന്നൂർ കല്ലിശേരി ഡോ. കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പുലർച്ചെ 5 മണിയോടെയായിരുന്നു അന്ത്യം.
സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ. ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെ വൈകിട്ട് ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് രാത്രിയിൽ കല്ലിശേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നാലു തവണ എൻഎസ്എസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദീർഘകാലം എന്‍എസ്എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്, എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറര്‍ എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: കെ.രമാഭായി. മക്കള്‍: നിര്‍മല, മായ. മരുമക്കള്‍: ശിവശങ്കരൻ നായർ (തിരുവല്ല), ജസ്റ്റിസ് കെ.ഹരിപാൽ (കേരള ഹൈക്കോടതി. സഹോദരങ്ങള്‍: ഡോ. പി.എന്‍.രാജു (ചെന്നൈ), പി.എന്‍.രവീന്ദ്രനാഥ് (റിട്ട.എഇഒ), എന്‍.ശാരദാമ്മ.