28.2 C
Kottayam
Friday, June 5, 2026

പറഞ്ഞത് രാഷ്ട്രീയമല്ല,നിലപാടുമാറ്റി എന്‍.എസ്.എസ്,സുകുമാരന്‍ നായര്‍ കോണ്‍ഗ്രസുകാരനെന്ന് എം.എം.മണി

Must read

കോട്ടയം:തെരഞ്ഞെടുപ്പ് ദിനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായി എൻഎസ്എസ്. ജനറൽ സെക്രട്ടറിയുടെ വാക്കുകൾ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നത് എന്നാണ് എൻസ്എസ് വിശദീകരിക്കുന്നത്. അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വച്ചത് എൻഎസ്എസ് അല്ല. വിശ്വാസ പ്രശ്നത്തിൽ എൻഎസ്എസിന് നിലപാടുണ്ട്. അതിൽ അന്നും ഇന്നും മാറ്റം ഇല്ല.

വിശ്വാസ സംരക്ഷണത്തെ കുറിച്ച് എൻഎസ്എസ് പറഞ്ഞത് അയ്യപ്പന്‍റെ പേരിലാക്കിയത്പിണറായി വിജയന്‍റെ പ്രതികരണത്തെ തുടര്‍ന്നാണെന്നും എൻഎസ്എസ് പറയുന്നു. ഇന്നലെ ജി സുകുമാരൻ നായര്‍ പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്നാണ് എൻഎസ്എസ് പറയുന്നത്.

Mp>അതെ സമയം എൻഎസ്എൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കടന്നാക്രമിച്ച് മന്ത്രി എം എം മണി രംഗത്തെത്തി. സുകുമാരൻ നായരുടെ മനസിലിരിപ്പ് വേറെയാണ്. പുള്ളി കോൺഗ്രസുകാരനാണ്, പക്ഷെ അത് സമുദായം മുഴുവൻ അനുസരിക്കണമെന്നില്ലെന്ന് എം എം മണി പറഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന് ആശംസിക്കുന്നു. അത് എൽഡിഎഫിന് ഗുണം ചെയ്യുകയേ ഉള്ളൂവെന്നും എം എം മണി പരിഹസിച്ചു.,/p>

എൽഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന് എം എം മണി പ്രതികരിച്ചു. ഇടുക്കിയില്‍ ജയം ഉറപ്പാണ്. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനാണ് തിരിച്ചടിയാവുക. എൽഡിഎഫ് വോട്ടുകൾ മുഴുവന്‍ പോൾ ചെയ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശബരിമല പ്രചാരണം തെരഞ്ഞെടുപ്പില്‍ ഏശിയില്ല. പാവങ്ങൾക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കിയ എൽഡിഎഫിന് ഒപ്പമായിരുന്നു ദൈവമെന്നും എം എം മണി പറഞ്ഞു. ഇടുക്കിയിലെ ഇരട്ടവോട്ട് ആരോപണം ബാലിശ്യമാണ്. ആളുകളെ തടയാൻ ബിജെപിക്കും കോൺഗ്രസിനും അധികാരം കൊടുത്തത് ആരാണ്. പരാതി ഉന്നയിക്കേണ്ട സമയത്ത് ഒന്നും ചെയ്യാതെ ഇപ്പോൾ ആളുകളെ ഉപദ്രവിച്ചിട്ട് എന്ത് കാര്യമെന്നും എം എം മണി ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week