25.6 C
Kottayam
Thursday, June 4, 2026

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കൽ: കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രം,രജിസ്റ്റർ പുതുക്കി ഇല്ലെങ്കിൽ ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കുക പഴയ കണക്കുകൾ

Must read

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നിര്‍ത്തി വെച്ച കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങൾ ജനവിരുദ്ധ രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഡല്‍ഹിയില്‍ നടന്ന പത്ര സമ്മേളനത്തിലാണ് ജാവ്‌ദേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമ ബംഗാളും, കേരളവും ജനസംഖ്യ പുതുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചതിനാല്‍ പുതിയ കണക്കുകള്‍ക്ക് പകരം 2010 ലെ കണക്കുകളായിരിക്കും ഉപയോഗിക്കുക. ഇതിലൂടെ അര്‍ഹതപ്പെട്ടവരുടെ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ തട്ടിത്തെറിപ്പിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും പാവങ്ങള്‍ പാവങ്ങള്‍ ആയി തന്നെ തുടരും. ജനവിരുദ്ധ രാഷ്ട്രീയം കളിക്കുന്നത് വഴി ജനങ്ങളെ വഞ്ചിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് പിണറായി വിജയനോടും, മമത ബാനര്‍ജിയോടും ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളാണ് സര്‍ക്കാരുകളുടെ നടപടിയിലൂടെ ഇല്ലാതാകാന്‍ പോകുന്നതെന്നും, ദയവായി പാവങ്ങളെ വികസന പദ്ധതികളില്‍ നിന്നും മാറ്റി നിര്‍ത്തരുതെന്നുമാണ് അമിത് ഷാ പറഞ്ഞത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week