കോതമംഗലത്ത് സന്യസ്ത വിദ്യാർത്ഥിനി ജീവനൊടുക്കി

കൊച്ചി: കോതമംഗലം എസ് എച്ച്‌ കോണ്‍വെന്റിൽ സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് (21) ആണ് മരിച്ചത്. കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

രാത്രിഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു തുടര്‍ന്നുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലം ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

അന്നുവിൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിന് മുൻപ് ക്ഷമാപണവും എഴുതിവച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News