24 C
Kottayam
Sunday, June 7, 2026

ജഗദീഷ് കോന്‍? ‘എന്റെ നാട്ടിലാണെങ്കില്‍ നടനേക്കാള്‍ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം’; ഓര്‍മ്മക്കുറിപ്പ്

Must read

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ, കേരളത്തിലെ അതിപ്രഗത്ഭയായ ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍, സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിലെ നിര്‍ണായക സാക്ഷി എന്നീ നിലകളില്‍ പ്രശസ്തി നേടിയിട്ടും സ്വകാര്യ ജീവിതം ഒരിക്കല്‍ പോലും പരസ്യപ്പെടുത്താതെയാണ് ഡോ. രമ വിടവാങ്ങിയത്.

പ്രമാദമായ കേസുകളിലെ ഫൊറന്‍സിക് തെളിവുകള്‍ പുറത്തുവരുമ്പോള്‍ ഡോ. രമയുടെ പേര് പലവട്ടം വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, സ്വന്തം മുഖം വാര്‍ത്തകളില്‍ വരാതിരിക്കാന്‍ ഡോ. രമ ഏറെ ശ്രദ്ധിച്ചു. സിസ്റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട ചര്‍ച്ച നിറഞ്ഞു നില്‍ക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പലതവണ ശ്രമിച്ചിട്ടും ഒരു അഭിമുഖം നല്‍കാനോ ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നിലെത്താനോ രമ തയ്യാറായില്ല.

ഒരിക്കലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ഇഷ്ടപ്പെടാത്ത ആളായിരുന്നു രമ. ഭര്‍ത്താവിന്റെ പ്രശസ്തി അലങ്കാരമായി സ്വീകരിക്കാത്ത എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. ആ ഒരു ഓര്‍മ്മയാണ് ഡോ.സുല്‍ഫി നൂഹു പങ്കുവയ്ക്കുന്നത്.

ജഗദീഷ് കോന്‍?

എണ്‍പതുകളുടെ മധ്യകാലഘട്ടത്തില്‍ രമ മാഡത്തിനെ കോളേജില്‍ ഡ്രോപ്പ് ചെയ്യാന്‍ സ്‌കൂട്ടറില്‍ വരുന്ന ശ്രീ ജഗദീഷിനെ കാണുന്ന ഞങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇങ്ങനെ പറയുമായിരുന്നു.
”ജഗദീഷ്”!
പെട്ടെന്ന് ഹാങ്ങ്ഔട്ട് സാമ്രാജ്യത്തിന്റെ മൂലയില്‍ നിന്നും ഒരു ഹിന്ദി ചോദ്യം.
”ജഗദീഷ് കോന്‍?”
നോര്‍ത്തിന്ത്യന്‍ സഹപാഠിയുടെ സ്വാഭാവികമായ റെസ്‌പോണ്‍സ്. മലയാളത്തിലെ വലിയ താരമാണെന്ന് പറഞ്ഞപ്പോള്‍ നോര്‍ത്തിന്ത്യന്‍ സഹപാഠി ഇങ്ങനെ കൂടെ പറഞ്ഞു വച്ചു.
”എന്റെ നാട്ടിലാണെങ്കില്‍ നടനെക്കാള്‍ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം”
ഭര്‍ത്താവിന്റെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്‌കരിച്ച് സ്വന്തം ജോലിയില്‍ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടര്‍മാരെ സൃഷ്ടിച്ച, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ മാതൃകാ വനിത.

- Advertisement -

രമ മാഡം. ഒരു മില്യന്‍ ആദരാഞ്ജലികള്‍. പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലര്‍ക്കും മാഡം ഒരു മാതൃകയാണ്. മാതൃകയാവണം. ഞങ്ങളുടെ തലമുറയിലെ, മുന്‍ തലമുറയിലെ, ഇപ്പോഴത്തെ തലമുറയിലെ, ഒരായിരം പേരുടെ,
ഒരു മില്യന്‍ ആദരാഞ്ജലികള്‍!
ഡോ സുല്‍ഫി നൂഹു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week