33.4 C
Kottayam
Sunday, May 5, 2024

നൗഷാദ് പുതിയ കട നിര്‍ത്തുന്നു! കാരണം ഇതാണ്

Must read

പ്രളയ ദുരിതാശ്വാസത്തിനായി തന്റെ കടയിലെ വസ്ത്രങ്ങള്‍ എല്ലാം വാരി നല്‍കി ഒറ്റ ദിവസം കൊണ്ട് ഹീറോയായി മാറിയ ആളാണ് നൗഷാദ്. നൗഷാദിന്റെ പ്രവര്‍ത്തിയില്‍ അഭിനന്ദനങ്ങളുമായി പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. വയനാട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ എംപി നൗഷാദിനെ ചേര്‍ത്തുനിര്‍ത്തി അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ നൗഷാദിന്റെ കടയിലെത്തിയ അനുഭവം പങ്കുവെക്കുകയാണ് ബേബി ജോസഫ് എന്ന യുവതി.

തന്റെ കടയില്‍ മാത്രം തിരക്കുള്ളപ്പോള്‍ മറ്റു കടക്കാര്‍ തിരക്കില്ലാതെ ഇരിക്കുകയാണെന്നും അതോര്‍ത്ത് സമാധാനമില്ലെന്നും നൗഷാദ് ഹോള്‍സെയില്‍കാരനോട് പറയുന്നത് കേട്ടെന്ന് ബേബി പറയുന്നു. അതുകൊണ്ട് ഉള്ള സ്റ്റോക്ക് വിറ്റുതീര്‍ത്ത് ഫുട്പാത്തിലേക്ക് കച്ചവടം മാറ്റുന്നതിനെക്കുറിച്ച് നൗഷാദ് ആലോചിക്കുകയാണെന്നാണ് ബേബി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

 

ഞാൻ കഴിഞ്ഞ ചൊവ്വാഴ്ച ബ്രോഡ്‌വെയിൽ കൂടി പോകുമ്പോൾ നമ്മുടെ നൗഷാദിന്റെ കട കണ്ടു.ഏതായാലും ജീവകരുണ്യം നടത്തി പ്രസിദ്ധനായ ആളല്ലേ ഒന്നു കണ്ടുകളയാം എന്നു കരുതി അവിടെ കയറി.നല്ല തിരക്കുണ്ട് ,പുതിയ ബിൽഡിങ്ങിൽ ഷോപ്പുകൾ തുടങ്ങി വരുന്നതേയുള്ളൂ ,നൗഷാദിന്റെ കട എന്നു എഴുതിയ കടയുടെ അടുത്തു തന്നെ രണ്ടു മൂന്നു കട ഇതുപോലെ ഉണ്ടെങ്കിലും ആരും അവിടേക്ക് പോകുന്നില്ല.ഞാൻ തിരക്കിൽ നൗഷാദിന്റെ തൊട്ടടുത്തു എത്തി.നൗഷാദ് ഒരു ഹോൾസെയിൽ കച്ചവടക്കാരൻ ഓർഡർ കിട്ടാൻ വേണ്ടി നൗഷാദിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നു.ആ സംസാരം കേട്ടപ്പോഴാണ് ഞാൻ അമ്പരന്നു പോയത്..
ഹൊൾസെൽക്കാരനോട് നൗഷാദ് പറയുന്നു.
ഞാൻ പുതിയ സ്റ്റോക്ക് വാങ്ങിക്കുന്നില്ല.ഉള്ളത് വിറ്റു തീർത്തു ഇവിടെ നിന്നും ഞാൻ ഫുട്ട് പാത്തു കച്ചവടത്തിലേക്കു മാറിയാലോ എന്നു ആലോചിക്കുന്നു.ഹോൾസെയിൽ കാരൻ കാരണം ചോദിച്ചപ്പോൾ നൗഷാദ് പറയുന്നു ,
നാൽപതിനായിരം രൂപ വാടകക്കാണ് ഞാൻ ഈ റൂം എടുത്തത്‌ അടുത്തടുത്തു
കട നടത്തുന്നവരും ഇതുപോലെ വാടക കൊടുക്കുന്നു ,എനിക്ക് മാത്രം തിരക്കു ഉള്ളപ്പോൾ അവർ വെറുതെ ഇരിക്കുന്നു..അതു കാണുമ്പോൾ എനിക്ക് അവരെ ഓർത്തു മനസ്സിന് സമാധാനം കിട്ടുന്നില്ല എനിക്ക് വാടകയും അതിനപ്പുറവും ലാഭം വരുമ്പോൾ അവരുടെ
സ്ഥിതി ദയനീയം തന്നെ.അതുകൊണ്ടാണ് ഞാൻ മാറുന്നതിനെ പറ്റി ആലോചിക്കുന്നത്
ഈ വാക്കു കേട്ടതും ഞാൻ ആ മനുഷ്യന്റെ നന്മ തൊട്ടറിഞ്ഞു.ഞാൻ ഇത് ഫൈസുബുക്കിൽ എഴുതണം എന്നു മനസ്സിൽ കരുതി നൗഷാദിനോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചു.ഒന്നല്ല രണ്ടോ മൂന്നോ എടുത്തോളൂ എന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.ഞാൻ ഫോട്ടോ എടുത്തു വരുമ്പോൾ എന്റെ മനസ്സ് ആ നല്ല മനുഷ്യനെ അനുഗ്രഹിക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ദൈവം കൂട്ടി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week