27.4 C
Kottayam
Thursday, June 4, 2026

പണം വാങ്ങാതെ പാടി മദര്‍ തെരേസ ആവാനില്ല,തുറന്ന് പറഞ്ഞ് റിമി ടോമി

Must read

കൊച്ചി:നിരവധി ഗാനങ്ങള്‍ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് റിമി ടോമി. താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എ്തതാറുണ്ട്. ഇപ്പോഴിതാ പ്രതിഫലത്തിന്റെ കാര്യത്തിലുള്ള തന്റെ നിലപാടിനെകുറിച്ച് തുറന്നു പറയുകയാണ് റിമി ടോമി.

ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ താന്‍ ആഗ്രഹിച്ചതിനും അപ്പുറം കിട്ടിയിട്ടുണ്ട്. വീട്ടിലെ കാര്യങ്ങള്‍ അനുജത്തിയുടെ കല്യാണം ഒക്കെയും ചെയ്യാന്‍ കഴിഞ്ഞു. പൈസയുടെ കാര്യത്തില്‍ റിമി ബുദ്ധിമതിയാണോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ റിമി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

- Advertisement -

- Advertisement -

റിമി കൊച്ചെ കുവൈറ്റില്‍ ഒരുപരിപാടി ചെയ്യണം, നമ്മള്‍ക്ക് പൈസ തീരെ ഇല്ലാട്ടോ ചാരിറ്റിയുടെ ഭാഗമാണ്. നമ്മള്‍ ചാരിറ്റി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പൈസ കുറയ്ക്കണം എന്നാല്‍ എല്ലാവരും ചെയ്യുന്നത് ചാരിറ്റിയാണ്. ഞാന്‍ മാത്രമല്ല എല്ലാവരും അക്കാര്യം നോക്കുന്നവര്‍ ആണ്. അത് ദാസേട്ടന്‍ ആയാലും ചിത്ര ചേച്ചി ആയാലും അങ്ങനെ തന്നെയാണ്.

പിന്നെ അവരുടെ കാര്യങ്ങള്‍ നോക്കുന്നത് മാനേജര്‍മാര്‍ ആയിരിക്കും എന്ന വ്യത്യാസമാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പണമിടപാട് ഒക്കെ ചെയ്യുന്നത് അനുജനെ ഏല്‍പ്പിച്ചു. അമേരിക്കയിലൊക്കെ എങ്ങനെ പോയി ഫ്രീ ആയി പാടികൊടുക്കാന്‍ കഴിയും. ബാക്കി എല്ലാവരും പൈസ വാങ്ങി ചെയ്തിട്ട് ഞാന്‍ മാത്രം എന്തിന് വാങ്ങാതെ ഇരിക്കണം, ഞാന്‍ മദര്‍തെരേസ ആവേണ്ട കാര്യം അവിടെ ഇല്ലല്ലോ.

- Advertisement -

ഒരു സെലിബ്രിറ്റി ആയാല്‍ ഒരുപാട് ഗുണങ്ങള്‍ ഒക്കെ ഉണ്ട് എങ്കിലും അതിനു ദോഷങ്ങളും ഉണ്ട്. എന്റെ മോശം കാര്യങ്ങളും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടും. എന്റെ ഗുണം എന്താന്ന് വച്ചാല്‍ ഒരു ദിവസത്തെ വിഷമം മാത്രമേ അതുകൊണ്ട് ഉണ്ടാകൂ എന്നതാണ്. ഞാന്‍ വിഷമം വന്നാലോ, സങ്കടം വന്നാലോ ഒക്കെ പ്രകടിപ്പിക്കുന്ന ആളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week