26.2 C
Kottayam
Friday, June 5, 2026

പ്രവര്‍ത്തിപരിചയം മാത്രമാണ് പരിഗണിച്ചത്; സ്വപ്നയെ ജോലിയില്‍ നിന്ന് പിരിച്ചുവിടില്ല; എച്ച്.ആര്‍.ഡി.എസ്

Must read

ദുബായ്:സ്വപ്ന സുരേഷിന്റെ നിയമനം മരവിപ്പിക്കില്ലെന്ന് എച്ച്ആര്‍ഡിഎസ്. ഡയറക്ടര്‍ ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്താണ് സ്വപ്നയെ നിയമിച്ചത്. നിയമനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ എച്ച്ആര്‍ഡിഎസ് തയ്യാറല്ലെന്നും ഈ സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമില്ലെന്നും സെക്രട്ടറി അജികൃഷ്ണന്‍ പറഞ്ഞു.

ഒരു സുഹൃത്ത് വഴിയാണ് സ്വപ്നയെക്കുറിച്ച് അറിഞ്ഞത്. അവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ജോലി ആവശ്യമാണെന്നും സുഹൃത്ത് പറഞ്ഞത് അനുസരിച്ച് സ്വപ്നയോട് ബയോഡാറ്റ അയക്കാന്‍ പറഞ്ഞു.തുടര്‍ന്ന് എച്ച്ആര്‍ ഡിപ്പാര്‍ട്മെന്റ് അഭിമുഖം നടത്തിയാണ് നിയമനം നല്‍കിയത്. അവരുടെ ഈ മേഖലയിലെ പ്രവര്‍ത്തിപരിചയം പരിഗണിച്ചാണ് ജോലി നല്‍കിയത്. ബിജെപിയുമായി ബന്ധമുണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്.

കേസ് നിലനില്‍ക്കുന്നു എന്നതുകൊണ്ട് തന്നെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആരോപണ വിധേയ മാത്രമാണ് അവര്‍. കുറ്റക്കാരിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ബിജെപിയില്‍ പ്രവര്‍ത്തിച്ചവര്‍ സംഘടനയില്‍ ഉണ്ടാകും എന്നാല്‍ എച്ച്ആര്‍ഡിഎസിന് ബിജെപിയുമായി ഒരു ബന്ധവുമില്ല.

ശിവശങ്കര്‍ ഐഎഎസിന് സംസ്ഥാന സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും പ്രവേശനം നല്‍കി. ഉന്നത വിദ്യാഭ്യാസമുള്ള ആളാണല്ലോ അദ്ദേഹം. വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് പറയുന്ന സ്വപ്നയ്ക്ക് എച്ച്ആര്‍ഡിഎസ് ഒരു ജോലി കൊടുക്കുമ്പോള്‍ മാത്രം വിവാദമാകുന്നു.ഇത്തരം ഇരട്ടത്താപ്പാണ് അവസാനിപ്പിക്കേണ്ടതെന്നും അജി കൃഷ്ണന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

Popular this week