25.5 C
Kottayam
Friday, June 5, 2026

വീട്ടില്‍ അതിക്രമിച്ച് കയറി, ബാങ്ക് ജീവനക്കാരനെ നഗ്‌നനാക്കി ഫോട്ടോയെടുത്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍

Must read

കൊച്ചി: വീട്ടില്‍ അതിക്രമിച്ച് കയറി ബാങ്ക് ജീവനക്കാരനെ ബലം പ്രയോഗിച്ചു നഗ്നനാക്കി ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ അഞ്ചംഗ സംഘം പിടിയില്‍. ആമ്പല്ലൂര്‍ മടപ്പിള്ളില്‍ ആദര്‍ശ് ചന്ദ്രശേഖരന്‍ (25), മാമല വലിയപറമ്പില്‍ ഫ്രെഡിന്‍ ഫ്രാന്‍സിസ്(22), മുളന്തുരുത്തി പെരുമ്പിള്ളി മങ്ങാട്ടുപറമ്പില്‍ ലബീബ് ലക്ഷ്മണന്‍(22), ചോറ്റാനിക്കര അമ്പാടിമല വടക്കേമലയില്‍ വിശ്വാസ്(42), ഒന്നാം പ്രതി ആദര്‍ശിന്റെ ഭാര്യ കാശ്മീര(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ കയ്യില്‍ നിന്നു 50,000 രൂപയും ഒരു പവന്റെ മോതിരവും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

കഴിഞ്ഞ 14നു രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഒറ്റയ്ക്കായിരുന്ന ബാങ്ക് ജീവനക്കാരന്റെ കഴുത്തില്‍ കത്തി വച്ച് ബലം പ്രയോഗിച്ചു വസ്ത്രങ്ങള്‍ മാറ്റി ഇയാളുടെ തന്നെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന 5500 രൂപയും 2 ലക്ഷം രൂപയുടെ ചെക്കും എഴുതി വാങ്ങി. പിറ്റേന്ന് ബാങ്കിലെത്തി തുക പിന്‍വലിച്ചു. മൊബൈല്‍ കൈവശപ്പെടുത്തിയ സംഘം വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി കെ കാര്‍ത്തിക്, പുത്തന്‍കുരിശ് ഡിവൈഎസ്പി ജി അജയ്നാഥ്, ചോറ്റാനിക്കര ഇന്‍സ്പെക്ടര്‍ കെ പി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണു പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.ആദര്‍ശ് ഒട്ടേറെ കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week