24.8 C
Kottayam
Friday, June 5, 2026
No menu items!

പാസ്‌പോര്‍ട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവുമില്ല; എയര്‍പോര്‍ട്ടില്‍ യുവതിയുടെ മേക്കപ്പ് തുടപ്പിച്ചു ജീവനക്കാര്‍

Must read

ഷാങ്ഷായ്: മേക്കപ്പ് കുറവാണെങ്കിലോ ഉള്ളൂ.. എന്നു പറയുന്ന സിനിമാ രംഗത്തിലെ പോലെയായി ചൈനയിലെ എയര്‍പോര്‍ട്ടില്‍ നടന്ന സംഭവം. വിമാനത്താവളത്തിലെ സ്‌കാനറിന് തിരിച്ചറിയാന്‍ കഴിയാതായതോടെ യുവതിയുടെ മേക്കപ്പ് തുടപ്പിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാണ്.

ചൈനയിലെ ഷാങ്ഷായ് എയര്‍പോര്‍ട്ടിലാണ് സംഭവമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പാസ്‌പോര്‍ട്ടിലെ ഫോട്ടോക്ക് സമാന രൂപമാകുന്നതു വരെ മേക്കപ്പ് തുടച്ചുകളയാന്‍ വിമാനത്താവളത്തിലെ ജീവനക്കാരി നിര്‍ദേശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്തതതെന്നും പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്നും അവര്‍ പറയുന്നു.

വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണം നിറഞ്ഞു. ചിലര്‍ സ്വാഭാവിക നടപടിക്രമമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ യുവതിയെ കളിയാക്കി രംഗത്തെത്തി. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത് കടുത്ത നടപടിയായി പോയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിഡിയോ എടുത്തയാള്‍ അവരെ അപമാനിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും വിമര്‍ശകര്‍ പറയുന്നു.

അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രസീലിയന്‍ മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപോയിരുന്നു. കോസ്‌മെറ്റിക് സര്‍ജറിക്കു പിന്നാലെ തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞത്. എന്നാല്‍ ഇടക്കിടെ രൂപമാറ്റം വരുത്തുന്നതിനാല്‍ ഇത്തരമൊരു സാഹചര്യം താന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നാണ് ജനൈന പ്രതികരിച്ചത്. സംഭവത്തിനു പിന്നാലെ പാസ്‌പോര്‍ട്ടിലെ ഫോട്ടോ അവര്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week