ഡൽഹി: പഞ്ചാബിൽ പടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ 4 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. പാതിരാത്രി 1 മണിയോടെയാണ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഫാക്ടറി പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടം തകർന്നു വീണു.
നിരവധി തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് നിഗമനം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പടക്കങ്ങൾ നിർമ്മിക്കുന്ന യൂണിറ്റും പാക്കിങ്ങ് യൂണിറ്റും ഒരേ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

