EntertainmentKeralaNews

ജിമ്മിൽ മാത്രമല്ല ; കുട്ടികളുടെ പാർക്കിലും വർക്കൗട്ടാകാം വീഡിയോയുമായി പാർവ്വതി

കൊച്ചി:നിലപാടുകൾകൊണ്ട് മലയാള സിനിമയിൽ വേറിട്ടുനിൽക്കുന്ന താരമാണ് പാർവ്വതി തിരുവോത്ത്. അഭിപ്രായങ്ങള്‍ പരസ്യമായി പറയാന്‍ താരം കാണിക്കുന്ന ധൈര്യം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. ഒപ്പം വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ താരം കയ്യടി നേടാറുമുണ്ട്. . ഈയടുത്തായാണ് പാർവ്വതി വർക്കൗട്ട് വീഡിയോസ് പങ്കുവെയ്ക്കാൻ ആരംഭിച്ചത്. ഇപ്പോൾ വർക്കൗട്ടിനായി താരവും ട്രെയിനറും തിരഞ്ഞെടുത്തിരിക്കുന്നത് കുട്ടികൾക്കുള്ള പാർക്കാണ്.

വ‍‍‍ർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ഇതിന് മുൻപും പാർവ്വതി പങ്കുവെ‍ച്ചിട്ടുണ്ട്. വ‍ർക്കൗട്ട് മാത്രമല്ല, ഡയറ്റും വളരെ കൃത്യമായി പിന്തുടരുകയാണ് താരം. ഇപ്പോളിതാ വർക്കൗട്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത് കുട്ടികളുടെ പാർക്കാണ്. കുട്ടികൾക്കുള്ള സീസോയിൽ കയറി പാർവ്വതിയും ട്രെയിനറും പരസ്പരം അപ് ആന്റ് ഡൗൺ കളിക്കുന്നതും, പാർവ്വതിയെക്കൊണ്ട് പാർക്കിലെ ഉപകരണങ്ങളിൽ കിട്ന് സ്ട്രെച്ച് ചെയ്യിപ്പിക്കുന്നതും കാണാം. വളരെ രസകരമായ ചിത്രങ്ങളാമ് താരം പങ്കുവെയ്ക്കുന്നത്.

https://www.instagram.com/p/CpQMzQ5tYGX/?utm_source=ig_web_copy_link

ഇൻസ്റ്റഗ്രാമിൽ ഭീകരൻ എന്നുപറഞ്ഞാൽ അത് ജിം ട്രെയിനർ റാഷിദ് മുഹമ്മദാണ്. സെലിബ്രിറ്റി ഫിറ്റ്നെസ് ട്രെയിന‍ർകൂടിയാണ് അദ്ദേഹം. റാഷിദിനൊപ്പമുള്ള വർക്കൗട്ട് ചിത്രങ്ങൾ ഇതിന് മുൻപും താരം പങ്കുവെച്ചിട്ടുണ്ട്. പാർവ്വതി മാത്രമല്ല, നടി പത്മപ്രിയയും റാഷിദിൻ്റെ ട്രെയിനിംഗിലാണ് വ‍ക്കൗട്ട് ചെയ്യുന്നത്. മൂന്നുപേരും ഒരുമിച്ചുള്ള ജിമ്മിൽ നിന്നെടുത്ത ചിത്രങ്ങൾ റാഷിദ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

പാർവ്വതിയും പത്മപ്രിയയും ഒന്നിച്ച് വ‍ക്കൗട്ടിന് എത്തിയതോടെ ഏതെങ്കിലും സിനിമയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കമാണോ ഇത് എന്നായി ആരാധകർ. പാർവ്വതിയും പത്മപ്രിയയും ഏറ്റവും ഒടുവിൽ മലയാളത്തിൽ എത്തിയ ചിത്രമായിരുന്നു വണ്ടർ വുമൺ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം ഒരുകൂട്ടം ഗർഭിണികളുടെ കഥയാണ് പറഞ്ഞത്. ചിത്രത്തിൽ ഗർഭിണികളായാണ് പത്മപ്രിയയും പാ‍വ്വതിയും എത്തിയത്. അന്ന് മേക്കോവറിൽ മാത്രമല്ല രൂപത്തിലും ഇരുവരും മാറ്റം വരുത്തിയിരുന്നു.

ഇപ്പോൾ വീണ്ടും കൃത്യമായ ഡയറ്റും വ‍ർക്കൗട്ടും പിന്തുട‍‍ർന്ന് ഫിറ്റാവാനുള്ള ശ്രമത്തിലാണ് താരങ്ങൾ. പാർവ്വതിയുടെ ചിത്രങ്ങൾ കണ്ടതോടെ ആഹാധകരും വലിയ ആവേശത്തിലാണ്. കമന്റ് ബോക്സിൽ താരത്തിന്റെ പരിശ്രമങ്ങളെക്കുറിച്ച് പറയുന്നതിനൊപ്പം ചില‍ർ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. കുട്ടികൾക്കുള്ള പാ‍ർക്കിലെ സാധനങ്ങൾ ഇങ്ങനെയാണ് കേടാകുന്നതെന്നും മുതിർന്നവർക്കായുള്ളതല്ല ഇവയെന്നുമെല്ലാം കമന്റുകൾ കാണാം. എന്നാൽ എത്ര മുതിർന്നാലും നമ്മുടെ ഉള്ളിലെ കുട്ടിത്തം പലപ്പോഴായും പുറത്തേയ്ക്കുവരുമെന്നും ചില‍ അഭിപ്രായപ്പെടുന്നു.

മലയാളത്തിൽ വണ്ട‍ർ വുമണാണ് പാർവ്വതിഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. പ്രേക്ഷകർ ഏറെ ആവേശത്തിൽ കാത്തിരിക്കുന്ന പാ രഞ്ജിത് ചിത്രം തങ്കലാനിൽ പാർവ്വതിയും ഉണ്ടാകുമെന്നാണ് സൂചന. വിക്രമിന്റെ നായികയായാണ് താരം എത്തുക. നീലം പ്രൊഡക്ഷൻസ് ഇതുവരെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുള്ള ഓരോ ചിത്രവും ശക്തമായ രാഷ്ട്രീയം പറയുന്നവയായിരുന്നു. അതുകൊണ്ട് തന്നെ മറ്റൊരു ഗംഭീര പൊളിറ്റിക്കൽ വിഷനുവേണ്ടി കാത്തിരിക്കുകൂടിയാണ് പ്രേക്ഷകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button