24.2 C
Kottayam
Sunday, June 7, 2026

മഞ്ജു വാര്യരുടെ ശബ്ദത്തില്‍ പലരെയും പറ്റിച്ചിട്ടുണ്ട്;കൈവിട്ട് പോകുമെന്ന് കരുതി ഫോണ്‍ കട്ടാക്കിയെന്ന് സൗമ്യ

Must read

കൊച്ചി:ടിക് ടോക് വീഡിയോ ചെയ്ത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന നിരവധി പേരാണുള്ളത്. പലര്‍ക്കും വലിയ വലിയ അവസരങ്ങളാണ് പിന്നീട് കാത്തിരിക്കുന്നതും. അത്തരത്തില്‍ വൈറല്‍ വീഡിയോയിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് സൗമ്യ മാവേലിക്കര. താരങ്ങളുടെയടക്കം ശബ്ദം അനുകരിച്ച് കൊണ്ടാണ് സൗമ്യ ഇഷ്ടം നേടിയെടുത്തത്.

അതില്‍ പ്രധാനപ്പെട്ടത് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ശബ്ദം അനുകരിക്കുന്നു എന്നതാണ്. പല വേദികളിലും അത്തരത്തില്‍ മഞ്ജുവിന്റെ ശബ്ദം അനുകരിച്ചിട്ടുള്ള സൗമ്യയ്ക്ക് ഒരിക്കല്‍ നേരിട്ട് മഞ്ജുവിന് മുന്നില്‍ തന്നെ അത് ചെയ്യാനുള്ള അവസരവും ലഭിച്ചിരുന്നു.

‘എന്റെ ശബ്ദം വളരെ മോശമാണ്. കഴിഞ്ഞ കുറേ കാലമായി ഞാന്‍ സംസാരിക്കുന്നത് തന്നെ മഞ്ജു വാര്യരുടെ ശബ്ദത്തിലാണെന്നാണ് സൗമ്യ പറയുന്നത്. മഞജു ചേച്ചിയുടെ ശബ്ദം അനുകരിച്ച് കൊണ്ടാണ് ഞാന്‍ മിമിക്രിയില്‍ തുടക്കം കുറിച്ചത്.

- Advertisement -

കോളേജില്‍ പഠിക്കുന്ന കാലത്ത് സമ്മര്‍ ഇന്‍ ബത്ലഹേമില്‍ മഞ്ജു ചേച്ചി പറയുന്നൊരു ഇമോഷണല്‍ ഡയലോഗ് പറഞ്ഞ് ഞാന്‍ കൈയ്യടി നേടിയിരുന്നു. പിന്നീടും ഈ ശബ്ദത്തിന് നല്ല പ്രോത്സാഹനം ലഭിച്ചതോടെ ആ ശബ്ദം അനുകരിക്കുന്നത് സ്ഥിരമാക്കി മാറ്റുകയായിരുന്നു. പതിയെ എന്റെ ശബ്ദം മറന്ന്, മഞ്ജു ചേച്ചിയുടെ ശബ്ദത്തില്‍ തന്നെ സംസാരിക്കാന്‍ തുടങ്ങിയെന്നും’, സൗമ്യ പറയുന്നു.

- Advertisement -

‘ശരിക്കും മഞ്ജു വാര്യരുടെ ശബ്ദം വച്ച് പലരെയും പറ്റിച്ചിട്ടുണ്ടെന്നും അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവേ സൗമ്യ വ്യക്തമാക്കി. ഒരിക്കല്‍ ഫോണില്‍ ഒരു സുഹൃത്തിനെ മഞ്ജു വാര്യരാണെന്ന് പറഞ്ഞ് വിളിച്ച് സംസാരിച്ചിരുന്നു. അയാള്‍ ശരിക്കും വിശ്വസിച്ചു. സംഗതി കൈവിട്ടു പോകുകയാണെന്ന് കണ്ടപ്പോള്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്യുകയാണ് ചെയ്തതെന്ന്’, സൗമ്യ പറഞ്ഞു.

‘മഞ്ജു വാര്യര്‍ക്കൊപ്പം ഒരു വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചതിനെ കുറിച്ചും അഭിമുഖത്തില്‍ സൗമ്യ പറയുന്നു. മഞ്ജു ചേച്ചി വേദിയില്‍ നില്‍ക്കുമ്പോള്‍, ശബ്ദം അനുകരിച്ചു കൊണ്ട് ഞാന്‍ പുറകിലൂടെ വരികയായിരുന്നു. ശരിക്കും ശബ്ദം കേട്ട് മഞ്ജു ചേച്ചിയും ഞെട്ടി. ഞാന്‍ ചേച്ചിയെ കെട്ടി പിടിയ്ക്കുകയും ഉമ്മ തരികയും ചെയ്തു. അന്ന് മഞ്ജു ചേച്ചിയുടെ മുന്നില്‍ ശബ്ദം അനുകരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന്’, സൗമ്യ പറയുന്നു.

മഞ്ജു വാര്യര്‍ക്ക് മാത്രമല്ല സെലിബ്രിറ്റികളായ രഞ്ജിനി ഹരിദാസ്, കോവൈ സരള, ശൈലജ ടീച്ചര്‍, മൊട്ട രാജേന്ദ്രന്‍, എന്നിങ്ങനെ പലരുടെയും ശബ്ദം അനുകരിക്കുന്ന ആളാണ് സൗമ്യ മാവേലിക്കര. ഇനി കുറച്ച് മെയില്‍ വോയിസ് കൂടി ട്രൈ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് സൗമ്യ പറയുന്നു. നിലവില്‍ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജിന്റെ ശബ്ദം അനുകരിക്കാന്‍ പ്രാക്ടീസ് ചെയ്യുകയാണെന്നും താരം സൂചിപ്പിക്കുന്നു.

- Advertisement -

ഇതിനിടെ സോഷ്യല്‍ മീഡിയയിലെ ചില റീല്‍സ് വീഡിയോസ് വൈറലായതോടെ സൗമ്യയ്ക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. സൗമ്യ തന്നെയാണ് സിനിമയിലേക്ക് എത്തുന്നതിനെ പറ്റിയുള്ള വിശേഷങ്ങള്‍ തുറന്ന് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week