28.2 C
Kottayam
Friday, June 5, 2026

യുവതിയെ കൊന്ന് അഴുക്കുചാലില്‍ കെട്ടി താഴ്ത്തി; തുമ്പില്ലാത്ത കേസില്‍ തെളിവായത് മുക്കുത്തി: ഭര്‍ത്താവ് അറസ്റ്റില്‍

Must read

ഡല്‍ഹി: ദിവസങ്ങള്‍ക്ക് മുമ്പണ് ഡല്‍ഹിയിലെ അഴുക്കുചാലില്‍ നിന്നും തിരിച്ചറിയാനാവാത്ത വിധത്തില്‍ യുവതിയുടെ മൃതദേഹം കിട്ടിയത്. അഴുകി തുടങ്ങിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ ആവാതെ പോലിസും വട്ടം ചുറ്റി. പരിശോധനയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ച് കെട്ടി താഴ്ത്തിയതാണെന്ന് മനസ്സിലായി.

എന്നാല്‍ കൊല്ലപ്പെട്ടതാരെന്നോ എവിടെ ഉള്ള ആളെന്നോ ഒന്നും മനസ്സിലാക്കാന്‍ പോലിസിനു സാധിച്ചില്ല. ഒടുവില്‍ പോലിസിനെ വട്ടം കറക്കിയ കേസില്‍ തെളിവായത് യുവതിയുടെ മുക്കുത്തി. യുവതി ധരിച്ചിരുന്ന മുക്കിത്തിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

- Advertisement -

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. 47 വയസുകാരിയായ സീമ സിങ്ങിനെയാണ് ഭര്‍ത്താവും വ്യവസായിയുമായ അനില്‍ കുമാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. മുക്കിത്തിയുമായി തെളിവു ശേഖരിക്കാന്‍ ഇറങ്ങിയ പോലീസ് തെക്കന്‍ ഡല്‍ഹിയിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് മൂക്കുത്തി വാങ്ങിയതെന്ന് കണ്ടെത്തി. ഗുരുഗ്രാം സ്വദേശി അനില്‍ കുമാറാണ് ഇത് വാങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അനില്‍ കുമാറിന്റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. വീട്ടുകാരെ കുറിച്ചെല്ലാം വിശദമായി ചോദിച്ചു.

- Advertisement -

ഭാര്യയെ കുറിച്ചുള്ള അന്വേഷണത്തില്‍ ഭാര്യ സീമ മൊബൈല്‍ ഫോണ്‍ എടുക്കാതെ ഒരു ദൂരയാത്രയ്ക്ക് പോയിരിക്കുകയാണെന്ന് അനില്‍ കുമാര്‍ പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ അനില്‍ കുമാര്‍ പറഞ്ഞതോടെ സീമയുടെ അമ്മയുമായി പൊലീസ് ബന്ധപ്പെടുകയായിരുന്നു. മാര്‍ച്ച് 11നു ശേഷം സീമയുടെ വിവരമില്ലെന്ന് സീമയുടെ സഹോദരി ബബിത പൊലീസിനോട് പറഞ്ഞു. സീമ ജയ്പൂരിലാണെന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നുമാണ് അനില്‍ കുമാര്‍ പറഞ്ഞതെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

- Advertisement -

തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് സീമയുടെ കുടുംബത്തെ വിളിപ്പിച്ചു. ഇതോടെയാണ് മരിച്ചത് സീമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സീമയുടെ മകനും മൃതദേഹം തിരിച്ചറിഞ്ഞു. സീമയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അനില്‍ കുമാറിന്റെ സഹായിയായ ശിവശങ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week