ഒട്ടാവ: കാനഡയില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണി ആണ് മരിച്ചത്.കാറിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണു കഴിഞ്ഞ 5 മുതല്‍ കാണാതായത്.
12 വര്‍ഷമായി ഫിന്റോ കാനഡയില്‍ ജോലി ചെയ്യുന്നു. 6 മാസമായി ഭാര്യയും 2 കുട്ടികളും കൂടെയുണ്ട്. മൊബൈല്‍ ഫോണ്‍ വീട്ടിലുണ്ട്. ഫിന്റോ ആന്റണിയെ കാണാനില്ലെന്നു കാനഡ പൊലീസാണു റിപ്പോര്‍ട്ട് ചെയ്തത്. കാണാതായ വാര്‍ത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളില്‍ നല്‍കിയിരുന്നു. നീലീശ്വരം പൂണേലി ധന്യയാണു ഭാര്യ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

