23.9 C
Kottayam
Thursday, June 4, 2026

ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിതന്നെ,ഇത്തവണ തോറ്റത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട്‌

Must read

ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.ക്കെതിരേ കേരളാ ബ്ലാസ്റ്റേഴ്‌സിന് വന്‍ തോല്‍വി. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ജയവും രണ്ട് തോല്‍വിയുമായി.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍തന്നെ നോര്‍ത്ത് ഈസ്റ്റിന്റെ വക ഗോളെത്തി. പ്രദീപ് ഗൊഗോയ് വകയായിരുന്നു ഗോള്‍. പിന്നീട് ഒന്നാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല (1-0). രണ്ടാം പകുതിയിലെ 68-ാം മിനിറ്റില്‍ നോര്‍ത്തിന്റെ രണ്ടാമത്തെ ഗോളുമെത്തി. മുഹമ്മദ് ബെമ്മാമറാണ് സ്‌കോര്‍ ചെയ്തത്. രണ്ട് മിനിറ്റുകള്‍ക്കകംതന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റക്കോസിന്റെ വകയായി കേരളം ആശ്വാസ ഗോള്‍ കണ്ടെത്തി.

ഒരു ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് അല്പം ഉണര്‍ന്നു കളിച്ചെങ്കിലും നീണ്ടുനിന്നില്ല. 74-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിലൂടെ നോര്‍ത്ത് ഈസ്റ്റ് മൂന്നാമത്തെ ഗോളും കണ്ടെത്തി. പകരക്കാരനായെത്തിയ റഥീം ടിയാങ്ങാണ് ഗോള്‍ നേടിയത്.

79-ാം മിനിറ്റില്‍ ജിതിന്‍ എം.എസും നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പതനം പൂര്‍ണമായി. മത്സരം 4-1 എന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സ് തോറ്റു.കഴിഞ്ഞ മത്സരത്തില്‍ ജംഷേദ്പുരിനോട് നേരിട്ട തോല്‍വിയോടെത്തന്നെ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍നിന്ന് പുറത്തായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week